Publish Date: Mon, 06 Dec 2021 (11:07 IST)
Updated Date: Mon, 06 Dec 2021 (11:12 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 8,306 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 8,834 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. രോഗം മൂലം 211പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 98,416 പേരാണ്. ഇത് കഴിഞ്ഞ 552 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്.