Webdunia - Bharat's app for daily news and videos

Install App

ഗൂഗിൾ മീറ്റിൽ വീഡിയോ കോളുകൾക്ക് നിയന്ത്രണം: പുതിയ മാറ്റങ്ങൾ ഇങ്ങനെ

Webdunia
ബുധന്‍, 14 ജൂലൈ 2021 (17:18 IST)
പരിധികളില്ലാത്ത ഗ്രൂപ്പ് വീഡിയോ കോൾ സേവനം ഗൂഗിൾ അവസാനിപ്പിച്ചു. ഇനി ഒരു മണിക്കൂർ മാത്രമെ ഗൂഗിൾ മീറ്റ് വഴിയുള്ള വീഡിയോ കോൾ സംവിധാനം നീണ്ടുനിൽക്കുകയുള്ളുവെന്ന് ഗൂഗിൾ അറിയിച്ചു.
 
നിലവിൽ ജൂൺ വരെ പരിധികളില്ലാതെ ഗ്രൂപ്പ് വീഡിയോ സേവനം ലഭിച്ചിരുന്നു. ഈ സേവനമാണ് അവസാനിപ്പിച്ചത്. ഇനി മുതൽ 55 മിനിറ്റ് കഴിയുമ്പോൾ ഗ്രൂപ്പ് കോൾ ഉടൻ അവസാനിക്കുമെന്ന് കാണിച്ച് അറിയിപ്പ് ലഭിക്കും. കോൾ നീട്ടണമെങ്കിൽ ഗൂഗിൾ അക്കൗണ്ട് ഉപഭോക്താവ് പുതുക്കണം. അല്ലാത്തപക്ഷം 60 മിനിറ്റിൽ കോൾ അവസാനിക്കും.
 
അതേസമയം ഇത് വ്യക്തിഗത കോളുകൾക്ക് ബാധകമല്ല. 24 മണീക്കൂർ വരെ വീഡിയോ കോൾ ചെയ്യാം. മൂന്നിൽ കൂടുതൽ അംഗങ്ങളുള്ള ഗ്രൂപ്പ് വീഡിയോ കോളുകൾക്കാണ് പുതിയ പരിഷ്‌കാരം ബാധകമാവുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പേടിച്ച് നേപ്പാൾ; രണ്ടാമത്തെ പ്രളയത്തിന് സാധ്യത

അത് സുകുമാരക്കുറുപ്പല്ല; പുറത്തുവിട്ട ചിത്രം തൃശൂർ സ്വദേശിയുടേത്

മുടി അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ പ്രതിസന്ധിയില്‍ ബാര്‍ബര്‍ ഷോപ്പുകള്‍

ഹോര്‍മുസിന്റെ വിഹിതവും വരുമാനവും സംബന്ധിച്ച് ഇറാനും ഒമാനും ധാരണയിലെത്തിയതായി റെവല്യൂഷണറി ഗാര്‍ഡ്

മഴ കനിഞ്ഞില്ല; കര്‍ണാടകയില്‍ 50 വര്‍ഷത്തിനിടയിലെ ഏറ്റവും വരണ്ട രണ്ടാമത്തെ വര്‍ഷമായി 2026

അടുത്ത ലേഖനം
Show comments