ഒന്നെങ്കിൽ AI യുമായി പൊരുത്തപ്പെടുക, അല്ലെങ്കിൽ പടിയിറങ്ങാം, ജീവനക്കാർക്ക് വൊളൻ്ററി എക്സിറ്റ് പാക്കേജുമായി ഗൂഗിൾ

ഗൂഗിളിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ ഫിലിപ്പ് ഷിന്‍ഡ്‌ലര്‍ ജീവനക്കാര്‍ക്ക് അയച്ച മെയിലിലാണ് ഈ വിവരം അറിയിച്ചത്.

അഭിറാം മനോഹർ
വ്യാഴം, 12 ഫെബ്രുവരി 2026 (17:51 IST)
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയിലേക്ക് പൂര്‍ണമായും മാറുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് സ്വമേധയാ പുറത്തുപോകാനുള്ള പാക്കേജ്  പ്രഖ്യാപിച്ച് ഗൂഗിള്‍. എ ഐ സാങ്കേതിക വിദ്യയുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തവര്‍ക്കോ വേഗതയെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവര്‍ക്കോ വിരമിക്കാനുള്ള അവസരമാണ് ഗൂഗിള്‍ നല്‍കുന്നത്. ഗൂഗിളിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ ഫിലിപ്പ് ഷിന്‍ഡ്‌ലര്‍ ജീവനക്കാര്‍ക്ക് അയച്ച മെയിലിലാണ് ഈ വിവരം അറിയിച്ചത്.
 
കമ്പനിയുടെ ഭാവി ഏ ഐ അധിഷ്ഠിതമാണെന്നും ജീവനക്കാര്‍ പൂര്‍ണമനസ്സോടെ തന്നെ ഇത് ഏറ്റെടുക്കണമെന്നും ഷിന്‍ഡ്‌ലര്‍ നിര്‍ദേശിച്ചു.സൊല്യൂഷന്‍ ടീമുകള്‍, സെയില്‍സ് സപ്പോര്‍ട്ട്, കോര്‍പ്പറേറ്റ് ഡെവലപ്‌മെന്റ് എന്നീ മേഖലകളിലെ അമേരിക്കന്‍ ജീവനക്കാര്‍ക്കാണ് എക്‌സിറ്റ് പാക്കേജ് വാഗ്ദാനം ചെയ്തിട്ടുള്ളത്.കസ്റ്റമര്‍ സെയില്‍സ് ടീമിലുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
 
എട്ട് മാസത്തിനുള്ളില്‍ ഇത് മൂന്നാമത്തെ വോളന്ററി ബൈഔട്ട് പ്രോഗ്രാമാണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്. 2025 ജൂണില്‍ നോളജ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ യൂണിറ്റ്, സെന്‍ട്രല്‍ എഞ്ചിനീയറിംഗ്, മാര്‍ക്കറ്റിംഗ് വിഭാഗങ്ങളിലും പിന്നീട് YouTube ജീവനക്കാര്‍ക്കും ബൈഔട്ട് നല്‍കിയിരുന്നു. ആമസോണ്‍, മെറ്റ, മൈക്രോസോഫ്റ്റ് എന്നീ കമ്പനികളും AI നിക്ഷേപങ്ങളുമായി മുന്നേറുമ്പോള്‍ സമാനമായ നടപടികള്‍ സ്വീകരിച്ച് വരികയാണ്.
 
 നിലവില്‍ എത്ര തുകയാണ് വിരമിക്കല്‍ ആനുകൂല്യമായി നല്‍കുക എന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല. എങ്കിലും മുന്‍വര്‍ഷങ്ങളില്‍ 14 ആഴ്ചത്തെ ശമ്പളവും സേവനമനുഷ്ടിച്ച ഓരോ വര്‍ഷത്തിനും അധികമായി ഒരാഴ്ചത്തെ ശമ്പളവും ഗൂഗിള്‍ നല്‍കിയിരുന്നു. 2026ല്‍ AI ഇന്‍ഫ്രാസ്ട്രക്ചറില്‍ 175-185 ബില്യണ്‍ ഡോളര്‍  ചെലവഴിക്കാനാണ് കമ്പനി ആസൂത്രണം ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് റൂമില്‍ ജീവനക്കാര്‍ ചൊറിച്ചില്‍ പൊടി വിതറിയ സംഭവത്തില്‍ പോലീസ് കേസെടുത്തു

'സ്ത്രീകള്‍ തന്നെയാണ് സ്ത്രീകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നത്'; പുരുഷ കമ്മീഷന്റെ സമയമായോ എന്ന ചോദ്യത്തിന് വനിതാ കമ്മീഷന്റെ മറുപടി

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്തതിനുള്ള പ്രതികാരമാണ് അറസ്റ്റ്: സര്‍ക്കാരിനെതിരെ കണ്ഠര് രാജീവര്

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദ്ദം ചക്രവാത ചുഴിയായി; 24വരെ ഇടത്തരം മഴയ്ക്ക് സാധ്യത

11 ജെറ്റുകള്‍ വെടിവച്ചിട്ടു; ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചെന്നുള്ള അവകാശവാദം ആവര്‍ത്തിച്ച് ട്രംപ്

അടുത്ത ലേഖനം
Show comments