Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ തെറ്റുകളുണ്ടോ? തിരുത്താം, ഒരവസരം മാത്രം

കൊവിഡ്
കൊവിഡ് വാക്‌സിനേഷൻ ഒന്നാം ഡോസിന്റേയും രണ്ടാം ഡോസിന്റേയും ബാച്ച് നമ്പരും തീയതിയും ഉള്‍പ്പെട്ട ഫൈനൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭ്യമായി തുടങ്ങി. നേരത്തെ ഒന്നാം ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ആ ഡോസിന്റെ ബാച്ച് നമ്പരും രണ്ടാം ഡോസ് എടുത്തവര്‍ക്ക് ആ ഡോസിന്റെ ബാച്ച് നമ്പരും തീയതിയുമായിരുന്നു ലഭ്യമായിരുന്നത്. ഇതെല്ലാം പരിഹരിച്ചുകൊണ്ടാണ് ഫൈനൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്.
 
അതേസമയം വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ തെറ്റ് പറ്റിയവർക്ക് ഇപ്പോൾ തെറ്റുകൾ തിരുത്താവുന്നതാണ്. സര്‍ട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ സംബന്ധിച്ച് വിവിധ പ്രശ്‌നങ്ങള്‍ കാരണം നിരവധിപേര്‍ പ്രത്യേകിച്ചും വിദേശത്ത് പോകുന്നവര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു.നിലവിൽ  കോവിന്‍ വെബ്‌സൈറ്റില്‍ നിന്നുതന്നെ ഈ സര്‍ട്ടിഫിക്കറ്റില്‍ തിരുത്ത് വരുത്താനും പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാനും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
 
കോവിഡ്-19 സര്‍ട്ടിഫിക്കറ്റിലെ തെറ്റുകൾ സൂക്ഷ്‌മതയോടെ വേണം തിരുത്തുവാൻ. വീണ്ടും തെറ്റ് പറ്റിയാൽ പിന്നീട് ഇത് തിരുത്താൻ അവസരമില്ല എന്നതാണ് കാരണം. തെറ്റുകൾ തിരുത്താനായി കൊവിൻ വെബ്‌സൈറ്റ് ലിങ്കിലേക്ക് (https://selfregistration.cowin.gov.in) പോകുക. ഒടിപി ഉപയോഗിച്ച് ലോഗ് ഇൻ ചെയ്‌ത ശേഷം സര്‍ട്ടിഫിക്കറ്റില്‍ തെറ്റുപറ്റിയവര്‍ വലതുവശത്ത് മുകളില്‍ കാണുന്ന റെയ്‌സ് ആന്‍ ഇഷ്യുവില്‍ (Raise an Issue) ക്ലിക്ക് ചെയ്യുക.
 
ഇവിടെ കറക്ഷന്‍ ഇന്‍ മൈ സര്‍ട്ടിഫിക്കറ്റ്, മെര്‍ജ് മൈ മള്‍ട്ടിപ്പിള്‍ ഡോസ്, ആഡ് മൈ പാസ്‌പോര്‍ട്ട് ഡീറ്റേല്‍സ്, റിപ്പോര്‍ട്ട് അണ്‍നോണ്‍ മെമ്പര്‍ രജിസ്‌ട്രേഡ് തുടങ്ങിയ ഓപ്ഷനുകള്‍ കാണിക്കും.ഇവിടെ നിങ്ങളെ പറ്റിയുള്ള വിശദാംശങ്ങളിൽ തെറ്റുകളുണ്ടെങ്കിൽ ഇത് തിരുത്തിയ ശേഷം സബ്‌മിറ്റ് ചെയ്യാവുന്നതാണ്.
 
രണ്ട് ഡോസിനും വെവ്വേറെ ആദ്യ ഡോസ് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ ഫൈനല്‍ സര്‍ട്ടിഫിക്കറ്റിനായി മെര്‍ജ് മൈ മള്‍ട്ടിപ്പിള്‍ ഡോസില്‍ ക്ലിക്ക് ചെയ്ത് ശേഷം ഒരുമിപ്പിക്കേണ്ട രണ്ട് സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യേണ്ടതാണ്.ആഡ് മൈ പാസ്‌പോര്‍ട്ട് ഡീറ്റേല്‍സ് എന്ന ഓപ്ഷനില്‍ പാസ്‌പോർട്ട് നമ്പർ തെറ്റാതെ നൽകണം.
 
വാക്‌സിന്‍ നല്‍കിയ തീയതിയും ബാച്ച് നമ്പരും ഉള്ള ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കോവിന്‍ വെബ്‌സൈറ്റിലെ (https://selfregistration.cowin.gov.in) ലിങ്കില്‍ പോയി സര്‍ട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്ത് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഒരു മൊബൈല്‍ നമ്പരില്‍ നിന്നും 4 പേരെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. അതിനാല്‍ നാലു പേരുടേയും വിവരങ്ങള്‍ ഇതുപോലെ തിരുത്താനോ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനോ സാധിക്കും.
 
സംശയങ്ങള്‍ക്ക് ദിശ 104, 1056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓഗസ്റ്റില്‍ 15 ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല ! ഇതാണ് ആ ദിവസങ്ങള്‍