ക്ലൗഡ് ഫ്ലെയർ വീണ്ടും പണിമുടക്കി, വെബ് സേവനങ്ങൾ നിശ്ചലമാകുന്നത് രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ

അഭിറാം മനോഹർ
വെള്ളി, 5 ഡിസം‌ബര്‍ 2025 (17:05 IST)
ക്ലൗഡ് ഫ്‌ലെയറിലെ തകരാറ് കാരണം ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആഗോളതലത്തില്‍ വീണ്ടും തടസപ്പെട്ടു. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ക്ലൗഡ് ഫ്‌ലെയര്‍ പണിമുടക്കുന്നത്. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിടുന്നതായി ക്ലൗഡ് ഫ്‌ലെയര്‍ സ്ഥിരീകരിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങളിലെ തടസം റിപ്പോര്‍ട്ട് ചെയ്യാനുള്ള ഡൗണ്‍ ഡിറ്റക്ടര്‍ സേവനവും ക്ലൗഡ്ഫ്‌ലെയര്‍ പ്രശ്‌നം കാരണം തടസപ്പെട്ടു.
 
കാന്‍വ, ലിങ്ക്ഡ് ഇന്‍, ക്വില്‍ബോട്ട്, ഗ്രോ, സെറോദ തുടങ്ങി നിരവധി സേവനങ്ങളാണ് ക്ലൗഡ് ഫ്‌ലെയറിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് തടസ്സപ്പെട്ടത്. 500 ഇന്റേണല്‍ സെര്‍വര്‍ എറര്‍ എന്ന സന്ദേശമാണ് പല സേവനങ്ങളും ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ദൃശ്യമാകുന്നത്. അതേസമയം പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എങ്കിലും പല സേവനങ്ങളും ഉപയോഗിക്കുന്നതില്‍ ഇപ്പോഴും തടസ്സങ്ങളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

എടിഎം പിന്‍ മറന്നുപോയോ;ഇങ്ങനെ വീണ്ടെടുക്കാം

ഒമാന്‍ തീരത്ത് ഡ്രോണ്‍ ബോട്ട് എണ്ണ ടാങ്കറില്‍ ഇടിച്ചു, ഇന്ത്യന്‍ ക്രൂ അംഗം മരിച്ചു

ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ആക്രമണം ശക്തമാക്കുന്നു; യുഎസ് എഫ്-15 യുദ്ധവിമാനം വെടിവച്ചിട്ടു

നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇറാന്‍ സൈന്യം, പരിക്കേറ്റോ?, സ്ഥിരീകരിക്കാതെ ഇസ്രായേല്‍

ആറ്റുകാല്‍ പൊങ്കാല: പൊങ്കാലയ്ക്ക് തയ്യാറെടുക്കുന്ന സ്ത്രീകള്‍ ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments