Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദേശത്തുനിന്ന് തിരിച്ചെത്തുന്നവര്‍ക്ക് സൗജന്യ സിം നല്‍കുമെന്ന് ബിഎസ്എന്‍എല്‍

BSNL
വിദേശത്തുനിന്ന് തിരിച്ചെത്തുന്നവര്‍ക്ക് സൗജന്യമായി സിം നല്‍കുമെന്ന് ബിഎസ്എന്‍എല്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 
 
ദൂരെയിടങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് ബന്ധുക്കളുമായും ഡോക്ടറുമായും ബന്ധപ്പെടുന്നതിനുവേണ്ടിയാണ് ബിഎസ്എന്‍എല്‍ ഈ സൗകര്യം ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
നേരത്തെ ഉണ്ടായിരുന്ന സിം ദീര്‍ഘകാലം ഉപയോഗിക്കാതിരുന്നതിനെ തുടര്‍ന്ന് വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വീണ്ടും പ്രവര്‍ത്തനക്ഷമമമാക്കും. സിം നഷ്ടപ്പെട്ടതാണെങ്കില്‍ അതേ നമ്പറില്‍ സിം കാര്‍ഡ് നല്‍കുമെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചിതായി മുഖ്യമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ്19: തമിഴ്‌നാട്ടിൽ ഇന്ന് 527 കേസുകൾ,ചികിത്സയിൽ കഴിയുന്നത് 2107 പേർ