Publish Date: Sat, 20 May 2023 (12:33 IST)
Updated Date: Sat, 20 May 2023 (12:36 IST)
ശരീരവലുപ്പത്തെ അപേക്ഷിച്ച് ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികളായിരിക്കുമെന്നാണ് സങ്കല്‍പം. ആരോഗ്യപരമായ കാര്യങ്ങളില്‍ ഇക്കൂട്ടര്‍ക്ക് ഭയപ്പെടണ്ട ആവശ്യമില്ല. പഠനവിഷയങ്ങളിലെല്ലാം ശോഭിക്കാന്‍ സാധിക്കും. വലിയ ചെവിയുള്ളവര്‍ ചില പ്രത്യേകമേഖലകളില്‍ കഴിവുള്ളവരായിരിക്കും. കഠിനാധ്വാനികളാണെങ്കിലും ഇവര്‍ മുന്‍കോപികളായിരിക്കുമെന്നുമാണ് വിശ്വാസം.
ചെവിയില്‍ രോമമുള്ളവര്‍ അധ്വാന ശീലരായിരിക്കും. പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന ഇത്തരക്കാര്‍ക്ക് ഒറ്റപ്പെട്ട് കഴിയാനായിരിക്കും വിധി. കുടുംബസ്നേഹികള്‍ക്ക് പരന്ന ചെവിയായിരിക്കും. കൂര്‍ത്ത ചെവിക്കാര്‍ ആത്മവിശ്വാസമുള്ളവരായിരിക്കും. ഒറ്റയ്ക്ക് വിജയിക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്ക് നല്ല കാര്യപ്രാപ്തിയുണ്ടായിരിക്കും വട്ടച്ചെവിയുള്ളവര്‍ എപ്പോഴും പണത്തില്‍ കണ്ണുള്ളവരായിരിക്കും.