Webdunia - Bharat's app for daily news and videos

Install App

IPL 2020: ഒമ്പത് സിക്‍സറുകള്‍, 19 പന്തുകളില്‍ 50; സഞ്‌ജു സാംസണ്‍ സൂപ്പര്‍മാന്‍ !

സുബിന്‍ ജോഷി
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (20:48 IST)
ടോസ് നേടിയെങ്കിലും രാജസ്ഥാനെതിരെ ബൌളിംഗ് മതിയെന്ന് എം എസ് ധോണി തീരുമാനമെടുക്കുമ്പോള്‍ ഇങ്ങനെയൊരു കാര്യം അദ്ദേഹം പ്രതീക്ഷിച്ചുകാണില്ല. രാജസ്ഥാനൊപ്പം സഞ്ജു സാംസണ്‍ എന്ന അസാധാരണ പ്രതിഭ കളിക്കുന്നുണ്ടെന്ന്. സഞ്ജുവിന്‍റെ ബാറ്റില്‍ നിന്ന് ചെന്നൈ ചൂടന്‍ പ്രഹരമേറ്റുവാങ്ങിയപ്പോള്‍ ധോണി തന്നെ ഒരു പക്ഷേ തന്‍റെ തീരുമാനത്തെ പഴിച്ചിട്ടുണ്ടാവാം.
 
32 പന്തുകളില്‍ നിന്ന് 74 റണ്‍സ് നേടി സഞ്ജു പുറത്താകുമ്പോള്‍ തന്നെ രാജസ്ഥാന്‍ മികച്ച സ്കോറിലേക്ക് എത്തുമെന്ന് ഏവര്‍ക്കും ഉറപ്പായിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. ഒരു ബൌണ്ടറിയും ഒമ്പത് പടുകൂറ്റന്‍ സിക്സറുകളുമാണ് സഞ്ജു പായിച്ചത്. 
 
19 പന്തുകളില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച സഞ്ജു അതിന് ശേഷവും തന്‍റെ ആക്രമണം തുടരുകയായിരുന്നു. ചെന്നൈയുടെ ബൌളര്‍മാരില്‍ പീയൂഷ് ചൌളയാണ് ഏറ്റവും കൂടുതല്‍ തല്ലുകൊണ്ടത്. ആദ്യ രണ്ട് ഓവറുകളില്‍ അദ്ദേഹം വഴങ്ങിയത് ആറ് സിക്‍സറുകള്‍.
 
കൂറ്റനടിക്കാരനായ സ്റ്റീവ് സ്മിത്തിനെ പോലും ഒരറ്റത്ത് കാഴ്‌ചാക്കാരനാക്കിക്കൊണ്ടാണ് സഞ്ജു സാംസണ്‍ വെടിക്കെട്ട് ബാറ്റിംഗ് കാഴ്‌ചവച്ചത്. ദേവ്‌ദത്ത് പടിക്കലിന്‍റെ അര്‍ദ്ധ സെഞ്ച്വറി ആഘോഷങ്ങള്‍ക്ക് ഒരു ശമനമുണ്ടായെങ്കില്‍ മലയാളികള്‍ക്ക് ഇനി സഞ്ജു സാംസണ്‍ വിശേഷങ്ങള്‍ ആഘോഷിക്കാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

Bangladesh vs Australia, 1st Test, Day 1: ട്രോളിയവരൊക്കെ എവിടെ? ഓസ്‌ട്രേലിയ 198 ന് ഓൾഔട്ട്, ഞെട്ടിച്ച് ബംഗ്ലാദേശ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്പെയിനെയും അർജൻ്റീനയേയും ഞെട്ടിച്ച കബോ വെർദേ ഇന്ത്യയിലെത്തുന്നു, വേദിയായി കൊച്ചിയും പരിഗണനയിൽ

India vs Sri Lanka, 1st Test: ശ്രീലങ്കയെ തീർത്ത് ഇന്ത്യ; ജയം 165 റൺസിന്

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: ട്രീസ - ഗായത്രി സഖ്യം പ്രീക്വാർട്ടറിൽ; ലക്ഷ്യ സെൻ രണ്ടാം റൗണ്ടിൽ

അങ്ങനെ പങ്കാളികളുടെ എണ്ണം എട്ടായി?, വീണ്ടും വിവാഹിതനായി ബ്രസീൽ ഇതിഹാസം റോബർട്ടോ കാർലോസ്

കുറ്റം പറയുന്നവർക്ക് എന്തറിയാം, ശുഭ്മാൻ ഗില്ലിനെ മറികടന്ന് റിഷഭ് പന്ത്, ഇന്ത്യയ്ക്കായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം

അടുത്ത ലേഖനം
Show comments