പത്ത് റൺസ് അകലെ ഹിറ്റ്‌മാനെ കാത്ത് പുതിയ റെക്കോഡ്

Webdunia
തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (19:32 IST)
റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കളിക്കാനിറങ്ങുമ്പോൾ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയെ കാത്ത് പുതിയ റെക്കോർഡ്. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെയുള്ള ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ രോഹിത്തിന് തിളങ്ങാനായില്ലെങ്കിലും കൊൽക്കത്ത നൈറ്റ് റേഡേഴ്‌സിനെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു രോഹിത് മുംബൈക്കായി കാഴ്‌ച്ചവെച്ചത്.
 
ഇന്ന് ബാംഗ്ലൂരിനെതിരെയുള്ള പോരാട്ടത്തിന് രോഹിത് ഇറങ്ങുമ്പോൾ ഐപിഎല്ലിലെ മറ്റൊരു നേട്ടത്തിന് 10 റൺസ് മാത്രം അകലെയാണ് താരം. ഇന്ന് ബാംഗ്ലൂരിനെതിരെ നടക്കുന്ന മത്സരത്തിൽ 10 റൺസ് കൂടി സ്വന്റ്ഹമാക്കാനായാൽ ഐപിഎല്ലിൽ 5000 റൺസെന്ന നേട്ടമാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. റോയൽ ചാലഞ്ചേഴ്‌സ് നായകൻ വിരാട് കോലി,ചെന്നൈ സൂപ്പർ കിംഗ്‌സ് താരം സുരേഷ് റെയ്‌ന എന്നിവരാണ് ഇതിന് മുൻപ് ഐപിഎല്ലിൽ ഈ നാഴികകല്ല് പിന്നിട്ട താരങ്ങൾ.
 
നിലവിൽ 4,9990 റൺസാണ് ഐപിഎല്ലിൽ രോഹിത്തിന്റെ സമ്പാദ്യം. 190 മത്സരങ്ങളിൽ നിന്നായാണ് രോഹിത് ഈ റൺസ് സ്വന്തമാക്കിയത്. 5427 റൺസോടെ വിരാട് കോലിയും 5368 റൺസോടെ സുരേഷ് റെയ്നയുമാണ് ഐപിഎല്ലിലെ റൺവേട്ടക്കാരുടെ പട്ടികയിൽ രോഹിത്തിന് മുന്നിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

വൈഭവും ശ്രേയസും വന്നതല്ലാതെ എന്ത് മാറ്റം!, തോൽവിയിൽ വീണ്ടും ട്രാൻസിഷൻ വാദം ഉയർത്തി ന്യായീകരിച്ച് ശ്രേയസ് അയ്യർ

India vs England: തുടർച്ചയായി അഞ്ചാം തോൽവി, രണ്ട് പരമ്പര നഷ്ടം 2019 നു ശേഷം ആദ്യം; നാണംകെട്ട് ഇന്ത്യ

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

France vs Sweden: അനായാസം ഫ്രാൻസ്; എംബാപ്പെയ്ക്ക് ഇരട്ടഗോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഎൽസിയിൽ എട്ടുനിലയിൽ പൊട്ടിയത് തിരിച്ചടിയായി, ഫ്ലെമിങ്ങിനൊപ്പം കൂടുതൽ തലകൾ ഉരുളും!

ലോകകപ്പ് പ്ലാൻ കോലിയോട് ആലോചിച്ചെന്ന് ഗിൽ, പരിശീലനത്തിനിടെ കോലിയെ അവഗണിച്ച് ഗംഭീർ, ഇന്ത്യൻ ക്യാമ്പിൽ എന്താണ് നടക്കുന്നത്!

ഗംഭീറിന് ചില കളിക്കാരെ മാത്രമാണ് താല്പര്യം, രൂക്ഷവിമർശനവുമായി ഹനുമ വിഹാരി

സ്വപ്നതുല്യമായ അവസരം, ഹാളണ്ടിന് പാസ് നൽകിയില്ല, സോർലോത്തിനെതിരെ സൈബർ ആക്രമണം, വധഭീഷണി!

ടീം കോമ്പിനേഷൻ എങ്ങനെ വേണം, കോലിയുമായി നെറ്റ്സിൽ ചർച്ച ചെയ്തെന്ന് ശുഭ്മാൻ ഗിൽ, ഇംഗ്ലണ്ടുമായുള്ള ഏകദിന സീരീസിന് ഇന്ന് തുടക്കം

അടുത്ത ലേഖനം
Show comments