Publish Date: Thu, 17 Sep 2020 (15:34 IST)
Updated Date: Thu, 17 Sep 2020 (15:36 IST)
മുംബൈ ഇന്ത്യൻസ് നിരയിലേ ഏറ്റവും അപകടകാരിയായ കളിക്കാരനെ പറ്റി മുൻ ഓസീസ് നായകനും ഡൽഹി ക്യപിറ്റൽസിന്റെ പരിശീലകനുമായ റിക്കി പോണ്ടിംഗ്. ഐപിഎൽ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പോണ്ടിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.
മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയാണ് മുംബൈ നിരയിലെ ഏറ്റവും അപകടകാരിയെന്ന് പോണ്ടിംഗ് പറയുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച റെക്കോഡാണ് താരത്തിനുള്ളതെന്നും പോണ്ടിംഗ് പറഞ്ഞു.അതേസമയം മുംബൈ ഇന്ത്യൻസിന്റെ മുൻ നായകൻ കൂടിയാണ് റിക്കി പോണ്ടിംഗ്. 2013ൽ റിക്കി പോണ്ടിംഗിൽ നിന്നാണ് രോഹിത് ശർമ്മ ക്യാപ്‌റ്റൻ സ്ഥാനം സ്വീകരിച്ചത്.