Publish Date: Wed, 05 May 2021 (13:04 IST)
Updated Date: Wed, 05 May 2021 (13:09 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ നിർത്തിവെച്ചെങ്കിലും ഐപിഎല്ലിൽ നിന്നുള്ള കൊവിഡ് വാർത്തകൾ അവസാനിക്കുന്നില്ല. ചെന്നൈ ടീമിന്റെ ബാറ്റിംഗ് കോച്ചായ മൈക്ക് ഹസിക്കാണ് ഒടുവിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ചെന്നൈയുടെ ബൗളിംഗ് പരിശീലകനായ ലക്ഷ്മിപതി ബാലാജിക്കും ടീമിന്റെ സിഇഒ ആയ കാശി വിശ്വനാഥനും ടീം ബസിന്റെ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം മൈക്ക് ഹസിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം ഔദ്യോഗികമായി ടീം പുറത്തുവിട്ടിട്ടില്ല. ഹസിക്ക് ആദ്യ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചെങ്കിലും സാംപിൾ വീണ്ടും പരിശോധനക്ക് അയച്ചിരിക്കുകയാണെന്നാണ് ടീം വൃത്തങ്ങൾ പറയുന്നത്.
ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലെ വൃദ്ധിമാൻ സാഹക്കും ഡൽഹി ക്യാപിറ്റൽസിലെ അമിത് മിശ്രക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.