Webdunia - Bharat's app for daily news and videos

Install App

ബു‌മ്ര- റബാഡ പോര് ക്ലൈമാക്‌സിലേക്ക്, തകരുമോ ഐപിഎല്ലിലെ ആ റെക്കോർഡ്?

Webdunia
തിങ്കള്‍, 9 നവം‌ബര്‍ 2020 (12:31 IST)
ഐപിഎൽ പതിമൂന്നാം സീസണിൽ പർപ്പിൾ ക്യാപിനുള്ള പോരാട്ടം കനക്കുന്നു. സീസണിലെ രണ്ടാം ക്വാളിഫയറില്‍ റബാഡ ഹൈദരാബാദിനെതിരെ നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് സ്വന്തമാക്കിയതോടെ തന്റെ നഷ്ടമായ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരുന്നു. എന്നാൽ ഒരു വിക്കറ്റ് മാത്രം വ്യത്യാസത്തിൽ മുംബൈയുടെ ജസ്‌പ്രീത് ബു‌മ്രയും പർപ്പിൾ ക്യാപിനായുള്ള മത്സരത്തിൽ തൊട്ടുപിന്നിലുണ്ട്.
 
സീസണിലെ അവസാന അങ്കത്തിന് ഇരുതാരങ്ങളും ഇറങ്ങുമ്പോൾ റബാഡക്കും ബു‌മ്രയ്‌ക്കും മുന്നിൽ മറ്റൊരു റെക്കോർഡ് തകർക്കാനുള്ള അവസരവും ഉണ്ട്. ഐപിഎൽ സീസണിൽ ഏറ്റവുമധികം വിക്കറ്റെന്ന നേട്ടമാണത്. 2013ൽ 2013ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി 32 വിക്കറ്റുകള്‍ ബ്രാവോ വീഴ്‌ത്തിയിരുന്നു. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള റബാഡയ്‌ക്ക് വീണ്ടുമൊരു നാലു വിക്കറ്റ് പ്രകടനത്തോടെ ഇത് മറികടക്കാനാകും. ബു‌മ്രയ്‌ക്ക് അഞ്ചും.
 
ഈ സീസണില്‍ 16 മത്സരങ്ങളില്‍ 29 വിക്കറ്റാണ് കാഗിസോ റബാഡയ്‌ക്കുള്ളത്. രണ്ടാമതുള്ള ജസ്‌പ്രീത് ബുമ്രക്ക് 14 മത്സരങ്ങളിൽ 27 വിക്കറ്റും. 22 വിക്കറ്റുമായി മുംബൈയുടെ തന്നെ ട്രെന്റ് ബോൾട്ടാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

Bangladesh vs Australia, 1st Test, Day 1: ട്രോളിയവരൊക്കെ എവിടെ? ഓസ്‌ട്രേലിയ 198 ന് ഓൾഔട്ട്, ഞെട്ടിച്ച് ബംഗ്ലാദേശ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങൾ എന്താണ് കാണിക്കുന്നത്, ആരാധകരുടെ പിന്തുണയെല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞു, പാക് ടീമിന് മുന്നറിയിപ്പുമായി റമീസ് രാജ

കൊള്ളാം കേമൻ തന്നെ!, 2020 വരെ എറിഞ്ഞത് 18 നോ ബോൾ, 2021ന് ശേഷം ജഡേജ എറിഞ്ഞത് 88 നോ ബോൾ!,

ഇപ്പോഴും ചാൻസുണ്ട്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ എഴുതിതള്ളാനാകില്ല : രാഹുൽ ദ്രാവിഡ്

ഇത് തീ പാറുമല്ലോ, ഓസ്ട്രേലിയക്കെതിരായ അണ്ടർ 19 ടീമിൽ ജൂനിയർ ദ്രാവിഡും സെവാഗും

India vs Srilanka 2nd Test : പ്രതിരോധം തീർത്ത് ദിനുഷയും നുവന്തയും, കൊളംബോ ടെസ്റ്റ് സമനിലയിലേക്കോ?

അടുത്ത ലേഖനം
Show comments