Publish Date: Wed, 07 Oct 2020 (13:12 IST)
Updated Date: Wed, 07 Oct 2020 (13:14 IST)
ഐപിഎല്ലിന്റെ പതിമൂന്നാം സീസണിൽ ആദ്യ രണ്ട് മത്സരങ്ങളിലെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ വലിയ പ്രതീക്ഷയാണ് സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന് നൽകിയത്. ആദ്യ രണ്ട് മത്സരങ്ങളിലെ പ്രകടനങ്ങൾ വലിയ പ്രശംസ ഏറ്റുവാങ്ങിയെങ്കിലും തുടർന്നുള്ള മത്സരങ്ങളിൽ കാണാനായത്. കഴിഞ്ഞ ഐപിഎൽ മത്സരത്തിൽ പൂജ്യത്തിന് പുറത്താവുക കൂടി ചെയ്‌തതൊടെ താരത്തിനെതിരെ വിമർശനങ്ങളും ശക്തമാണ്. ഇപ്പോളിതാ സഞ്ജുവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ.
സഞ്ജുവിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പ്രകടനവും മോശമാണെന്നാണ് മഞ്ജരേക്കറിന്റെ ആരോപണം. വെറും 37 മാത്രമാണ് സഞ്ജുവിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ബാറ്റിങ് ആവറേജ്. ശുഭ്‌മാൻ ഗിൽ,മായങ്ക് അഗർവാൾ എന്നിവർ ഇക്കാര്യത്തിൽ സഞ്ജുവിനേക്കാൾ ഏറെ മുന്നിലാണെന്നും മഞ്ജരേക്കർ പറയുന്നു.