Publish Date: Sat, 03 Oct 2020 (15:10 IST)
Updated Date: Sat, 03 Oct 2020 (15:18 IST)
ഐപിഎല്ലിൽ രാജസ്താൻ റോയൽസിന് ആവേശം പകർന്ന് കൊണ്ട് ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ് ടീമിനൊപ്പം ചേരുന്നു. ക്രൈസ്റ്റ് ചർച്ചിൽ നിന്നും യുഎഇയിലേക്ക് എത്ര സമയമെടുക്കും എന്ന ചോദ്യത്തോടെ സ്റ്റോക്‌സിന്റെ ചിത്രം പങ്കുവെച്ച് രാജസ്ഥാൻ റോയൽസ് തന്നെയാണ് സർപ്രൈസ് പൊളിച്ചത്.
സ്റ്റോക്‌സ് ക്രൈസ്റ്റ്‌ചര്‍ച്ചില്‍ നിന്ന് പുറപ്പെട്ടതായി സ്ഥിരീകരിച്ച് ഇതിന് പിന്നാലെ റോയല്‍സിന്‍റെ മറ്റൊരു ട്വീറ്റും എത്തി.യുഎഇയിലേക്ക് എന്ന സൂചന നല്‍കി സ്റ്റോക്‌സ് ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. എന്തായാലും സ്റ്റോക്‌സ് കൂടി ടീമിലെത്തുന്നതൊടെ രാജസ്ഥാൻ നിര ടൂർണമെന്റിലെ തന്നെ ശക്തമായ ടീമുകളിലൊന്നാകും.