കഴിഞ്ഞ മൂന്ന് സീസണിലും അണ്‍സോള്‍ഡ്, ഇത്തവണ ലഖ്‌നൗ സ്വന്തമാക്കിയത് വെറും 20 ലക്ഷത്തിന്; ആരാണ് ആയുഷ് ബദോനി

Webdunia
ചൊവ്വ, 29 മാര്‍ച്ച് 2022 (09:54 IST)
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം ആയുഷ് ബദോനിയെ കുറിച്ചാണ് ഐപിഎല്‍ ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ രക്ഷകനായി അവതരിച്ചത് ബദോനിയാണ്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 29-4 എന്ന നിലയില്‍ പതറുമ്പോള്‍ ക്രീസിലെത്തിയ ബദോനി അക്ഷരാര്‍ത്ഥത്തില്‍ രക്ഷകനായി. 41 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും സഹിതം 54 റണ്‍സ് നേടിയാണ് ബദോനി പുറത്തായത്. 
 
ഡല്‍ഹി സ്വദേശിയാണ് 22 കാരനായ ബദോനി. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനായി ഏഷ്യ കപ്പ് ടൂര്‍ണമെന്റ് കളിച്ച താരം ഡല്‍ഹി ടീമിനായി അധികം ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടില്ല. 20 ലക്ഷം രൂപ അടിസ്ഥാന തുകയ്ക്കാണ് ലഖ്‌നൗ ഇത്തവണ ബദോനിയെ സ്വന്തമാക്കിയത്. ബദോനി അഞ്ച് ആഭ്യന്തര മത്സരങ്ങളിലാണ് ഡല്‍ഹി ടീമിനെ പ്രതിനിധീകരിച്ചട്ടുള്ളത്.
 
കഴിഞ്ഞ മൂന്ന് സീസണിലും ആയുഷ് ബദോനി ഐപിഎല്‍ ലേല പട്ടികയില്‍ വന്നിരുന്നു. എന്നാല്‍ അണ്‍സോള്‍ഡ് ആയി. ഇത്തവണ മെഗാ താരലേലം ആയതിനാല്‍ ബദോനിക്ക് ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. മെഗാ താരലേലത്തില്‍ തന്റെ പേര് വന്ന സമയത്ത് നെഞ്ചിടിപ്പോടെയാണ് ഇരുന്നതെന്ന് ബദോനി പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

France vs Sweden: അനായാസം ഫ്രാൻസ്; എംബാപ്പെയ്ക്ക് ഇരട്ടഗോൾ

India vs England : ക്രിക്കറ്റ് ടീം ഗെയിമാണ്, ഒറ്റയാളെ ആശ്രയിക്കുന്ന പരിപാടിയല്ല, വൈഭവ് കാത്തിരിക്കേണ്ടി വരും, വ്യക്തമാക്കി ശ്രേയസ് അയ്യർ

നോക്കൗട്ട് ഗോളുകളിൽ മാസ്റ്റർ, ലോകത്തെ മികച്ച താരം മെസ്സിയായിരിക്കാം, ലോകകപ്പിൽ അത് പക്ഷേ എംബാപ്പെ മാത്രം

Sanju Samson: സഞ്ജുവിന്റെ കാര്യം പരുങ്ങലിൽ; ഇംഗ്ലണ്ടിനെതിരെ ബെഞ്ചിലോ?

Women's T20 Worldcup : ഓസീസ് വഴി മുടക്കി, വനിതാ ലോകകപ്പിൽ സെമിഫൈനൽ കാണാതെ ഇന്ത്യ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ടീമിനെ നയിക്കാൻ ബാബർ യോഗ്യൻ, പാകിസ്ഥാന് മുന്നിലുള്ള പ്രധാന വെല്ലിവിളി ഫിറ്റ്നസെന്ന് ഹെഡ് കോച്ച് സർഫറാസ് അഹമ്മദ്

ഒരു ക്യാപ്റ്റനല്ലെ ശ്രേയസ്, ഉപയോഗിച്ചത് മോശം ഭാഷ, സഹതാരങ്ങളെ ഇങ്ങനെ അപമാനിക്കരുത് : ദിനേഷ് കാർത്തിക്

മാച്ച് ഒഫീഷ്യൽസിന്റെ സത്യസന്ധതയെ ആർക്കും ചോദ്യം ചെയ്യാൻ സാധിക്കില്ല; വിഖ്യാത റഫറി പിയർലൂജി കൊളിന

എന്തിനാണ് തിലകിനെ പേസർമാരിൽ നിന്നും ഒളിപ്പിക്കുന്നത്, ഒഴിവാക്കു പകരം സഞ്ജുവിനെ ഇറക്കു: ശ്രീകാന്ത്

ബ്രസീലിനെ തോൽപ്പിച്ച ശേഷമുള്ള ആഘോഷങ്ങൾ അതിരുകടന്നു, നോർവെ താരങ്ങൾക്ക് കടുത്ത തൊണ്ടവേദനയും പനിയും!

അടുത്ത ലേഖനം
Show comments