Webdunia - Bharat's app for daily news and videos

Install App

എന്നാലും ഇങ്ങനെ ചതി ചെയ്യണോ, ടോസിൽ മുംബൈ ചെയ്ത ചതി കമ്മിൻസിനോട് തുറന്ന് പറഞ്ഞ് ഡുപ്ലെസിസ്

അഭിറാം മനോഹർ
ചൊവ്വ, 16 ഏപ്രില്‍ 2024 (14:05 IST)
Pat Cummins And Faf Duplesis
കഴിഞ്ഞയാഴ്ച മുംബൈ ഇന്ത്യന്‍സും ആര്‍സിബിയും തമ്മില്‍ നടന്ന ഐപിഎല്‍ മത്സരത്തില്‍ ടോസിനിടെ സംഭവിച്ച കാര്യങ്ങള്‍ ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ആര്‍സിബി മുംബൈ മത്സരത്തില്‍ മുംബൈയ്ക്ക് അനുകൂലമായി പല തീരുമാനങ്ങളും അമ്പയര്‍മാര്‍ എടുത്തിരുന്നു. ഇതിന് പിന്നാലെ ടോസ് സമയത്തും മാച്ച് റഫറിയുടെ ഭാഗത്ത് നിന്ന് മുംബൈയെ സഹായിക്കുന്ന സ്ഥിതിയുണ്ടായതായി വാര്‍ത്തകളുണ്ടായിരുന്നു. ആര്‍സിബി മുംബൈ മത്സരത്തിലെ ടോസ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
 
ഐപിഎല്ലില്‍ തുടര്‍തോല്‍വികളില്‍ വലഞ്ഞ മുംബൈ ഇന്ത്യന്‍സ് ആദ്യമായി വിജയിച്ചത് ഈ മത്സരത്തിലായിരുന്നു. മുംബൈയ്‌ക്കൊപ്പം അമ്പയര്‍മാരും മാച്ച് റഫറിയും ചേര്‍ന്നായിരുന്നു ആര്‍സിബിയെ തോല്‍പ്പിച്ചത് എന്ന ചര്‍ച്ചകള്‍ സജീവമായി നില്‍ക്കെ ടോസില്‍ മുംബൈ കൃത്രിമം കാണിച്ചതായി സണ്‍റൈസേഴ്‌സ് നായകന്‍ പാറ്റ് കമ്മിന്‍സിനോട് തുറന്ന് പറയുന്ന ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലെസിസിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. വാക്കുകള്‍ വ്യക്തമല്ലെങ്കിലും ടോസ് സമയത്ത് എന്ത് സംഭവിച്ചു എന്നതാണ് ഫാഫ് പറയുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. ഇതോടെ മുംബൈ അമ്പയര്‍മാരെയും മാച്ച് റഫറിമാരെയും തങ്ങളുടെ വിജയത്തിനായി ഉപയോഗിക്കുന്നുവെന്ന ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കളിച്ച് ജയിക്കണമെന്നും വിലകൊടുത്ത് നേടുന്ന വിജയങ്ങള്‍ കൊണ്ട് കാര്യമില്ലെന്നും വീഡിയോയ്ക്ക് കീഴില്‍ പലരും കമന്റുകളായി പറയുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

ഷോട്ടിന്റെയും സ്‌റ്റൈലിന്റെയും കാര്യത്തില്‍ മാത്രമല്ല സഞ്ജുവിന് ഹിറ്റ്മാനോട് സാമ്യം, ഡക്കിന്റെ കാര്യത്തിലും ഒരേ മത്സരം!

'ഇന്ത്യയുടെ കാര്യം അന്വേഷിക്കാന്‍ പോണ്ടിങ് ആരാണ്'; വിമര്‍ശനത്തിനു മറുപടിയുമായി ഗംഭീര്‍

Abhishek Sharma: 'ജൂനിയര്‍ യുവരാജിന് സിക്‌സ് അടിക്കാന്‍ ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ച് വേണമായിരിക്കും'; വീണ്ടും നിരാശപ്പെടുത്തി അഭിഷേക് ശര്‍മ, എയറില്‍ കയറ്റി ആരാധകര്‍

അടുത്ത ലേഖനം
Show comments