Webdunia - Bharat's app for daily news and videos

Install App

Virat Kohli: 600 മാർക്ക് പിന്നെയും കടന്ന് കോലി, അപൂർവ നേട്ടത്തിൽ കെ എൽ രാഹുലിനൊപ്പം

അഭിറാം മനോഹർ
വെള്ളി, 10 മെയ് 2024 (12:20 IST)
King kohli, Virat Kohli, IPL
2024 ഐപിഎല്‍ സീസണില്‍ 600 റണ്‍സ് മാര്‍ക്ക് കടന്ന് ആര്‍സിബി സൂപ്പര്‍ താരം വിരാട് കോലി. ഇന്നലെ പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ 92 റണ്‍സുമായി കോലി തിളങ്ങിയിരുന്നു. ഇതോടെ നിലവിലെ സീസണിലെ കോലിയുടെ റണ്‍സ് സമ്പാദ്യം 634 റണ്‍സായി ഉയര്‍ന്നു. 12 മത്സരങ്ങളില്‍ നിന്നും 70.44 ശരാശരിയിലാണ് കോലിയുടെ നേട്ടം. 155.51 എന്ന മികച്ച സ്‌ട്രൈക്ക്‌റേറ്റും കോലിയ്ക്കണ്ട്. ഇത് നാലാം തവണയാണ് കോലി ഒരു ഐപിഎല്‍ സീസണില്‍ 600 കടക്കുന്നത്.  2013,2016,2023 സീസണുകളിലും കോലി 600 റണ്‍സ് മറികടന്നിരുന്നു.
 
ഇതോടെ ഏറ്റവും കൂടുതല്‍ ഐപിഎല്‍ സീസണുകളില്‍ 600+ നേടിയ ബാറ്റര്‍മാരുടെ പട്ടികയില്‍ കോലി കെ എല്‍ രാഹുലിനൊപ്പമായി. അതേസമയം ഐപിഎല്‍ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ ബഹുദൂരം മുന്നിലാണ് കോലി. രണ്ടാം സ്ഥാനത്തുള്ള റുതുരാജ് ഗെയ്ക്ക്വാദിന് 541 റണ്‍സാണുള്ളത്. ഇന്ന് ഗുജറാത്തുമായി ചെന്നൈയ്ക്ക് മത്സരമുള്ളതിനാല്‍ ഗെയ്ക്ക്വാദിന് നില മെച്ചപ്പെടുത്താനാകും. മത്സരത്തില്‍ 94 റണ്‍സ് നേടാനാവുകയാണെങ്കില്‍ കോലിയെ മറികടക്കാനും റുതുരാജിന് സാധിക്കും. 533 റണ്‍സുമായി ഹൈദരാബാദിന്റെ ട്രാവിസ് ഹെഡാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ സ്വപ്നവും അകലെയല്ല.., മികച്ച പ്രകടനം തുടർന്നാൽ ടി20യിൽ ഇന്ത്യൻ ക്യാപ്റ്റനാകാനുള്ള അവസരം സഞ്ജുവിനെ തേടി വരാൻ സാധ്യത

കോലിയെ പരിഹസിച്ചിട്ടില്ല, ഗംഭീറിനെ പിന്നെ പണ്ടേ അറിയാം, അവന്റെ പ്രതികരണത്തില്‍ അത്ഭുതമില്ല: പോണ്ടിംഗ്

Champions Trophy: 'പാക്കിസ്ഥാനിലേക്ക് വരാത്തത് എന്തുകൊണ്ട്?' ബിസിസിഐ എഴുതി നല്‍കണമെന്ന് പിസിബി

എന്ത് സംഭവിക്കുമെന്ന് അറിയില്ല, താരലേലത്തിൽ സിഎസ്‌കെ തന്നെ വാങ്ങുമെന്ന് പ്രതീക്ഷ: ദീപക് ചാഹർ

പാകിസ്ഥാന്‍ വെറുതെ ബഹളം വെച്ചിട്ടെന്താ.. ഹൈബ്രിഡ് മോഡല്‍ നിരസിച്ചാല്‍ ടൂര്‍ണമെന്റ് ദക്ഷിണാഫ്രിക്കയിലേക്ക്

അടുത്ത ലേഖനം
Show comments