Virat Kohli: ഐപിഎലിൽ 9,000 റൺസ് നേടുന്ന ഏകതാരം; പുതിയ നേട്ടവുമായി കോലി
ഐപിഎൽ കരിയറിലെ 275-ാം മത്സരമാണ് കോലി ഇന്നലെ ഡൽഹിക്കെതിരെ കളിച്ചത്
Publish Date: Tue, 28 Apr 2026 (09:41 IST)
Updated Date: Tue, 28 Apr 2026 (09:45 IST)
Virat Kohli: ഐപിഎൽ റൺസിൽ 9,000 ക്ലബിൽ അംഗമായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോലി. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെയാണ് കോലി ഈ നേട്ടം കൈവരിച്ചത്.
ഐപിഎൽ കരിയറിലെ 275-ാം മത്സരമാണ് കോലി ഇന്നലെ ഡൽഹിക്കെതിരെ കളിച്ചത്. ഐപിഎലിൽ മാത്രം എട്ട് സെഞ്ചുറികളാണ് കോലിയുടെ പേരിലുള്ളത്. ഐപിഎൽ റൺസിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന മുംബൈ ഇന്ത്യൻസിന്റെ രോഹിത് ശർമയ്ക്കു 7,183 റൺസാണ് ഉള്ളത്.
6,769 റൺസുമായി ശിഖർ ധവാനാണ് ഐപിഎൽ റൺവേട്ടയിൽ മൂന്നാമത്. 6,565 റൺസുള്ള ഡേവിഡ് വാർണർ നാലാമതും 5,579 റൺസുമായി കെ.എൽ.രാഹുൽ അഞ്ചാമതുമുണ്ട്.