Publish Date: Mon, 14 Feb 2022 (09:28 IST)
Updated Date: Mon, 14 Feb 2022 (09:39 IST)
വെടിക്കെട്ട് ബാറ്റര്‍ സുരേഷ് റെയ്‌നയുടെ ക്രിക്കറ്റ് കരിയറിന് അവസാനം. ഐപിഎല്ലില്‍ റെയ്‌നയെ ഒരു ഫ്രാഞ്ചൈസിയും ലേലത്തില്‍ എടുത്തില്ല. നേരത്തെ താരം ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയാണ് കളിച്ചിരുന്നത്. രണ്ട് കോടിക്കാണ് റെയ്‌ന ഐപിഎല്‍ ലേല പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തത്. ആദ്യ ദിനം റെയ്‌ന അണ്‍സോള്‍ഡ് ആയി. രണ്ടാം ദിനത്തിലും റെയ്‌നയെ ലേലത്തില്‍ വാങ്ങാന്‍ ഒരു ഫ്രാഞ്ചൈസിയും തയ്യാറായില്ല. ഇന്ത്യന്‍ ടീമില്‍ നിന്ന് നേരത്തെ തന്നെ പുറത്തായ റെയ്‌നയുടെ ഐപിഎല്‍ കരിയറും ഇതോടെ അവസാനിക്കുകയാണ്.
രേണുക വേണു
Publish Date: Mon, 14 Feb 2022 (09:28 IST)
Updated Date: Mon, 14 Feb 2022 (09:39 IST)