ഉത്തപ്പയുണ്ട്, റെയ്‌നയില്ല; ആരാധകര്‍ കടുത്ത നിരാശയില്‍, ചിന്നത്തലയെ കൈയൊഴിഞ്ഞ് ചെന്നൈ

Webdunia
ഞായര്‍, 10 ഒക്‌ടോബര്‍ 2021 (20:33 IST)
ഒന്നാം ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മുതിര്‍ന്ന താരം സുരേഷ് റെയ്‌ന ഇല്ല. സീസണിലെ അവസാന മത്സരങ്ങളില്‍ ചിന്നത്തലയെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. ഈ സീസണ് ശേഷം സുരേഷ് റെയ്‌ന ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് പ്ലേ ഓഫ് മത്സരങ്ങളില്‍ റെയ്‌നയെ ഉള്‍പ്പെടുത്തിയേക്കുമെന്ന് ആരാധകരും പ്രതീക്ഷിച്ചിരുന്നു. തുടര്‍ച്ചയായി ഫോംഔട്ടിലുള്ള റോബിന്‍ ഉത്തപ്പയ്ക്ക് ഇന്നും ടീമില്‍ സ്ഥാനമുണ്ട്. ഉത്തപ്പയ്ക്ക് വീണ്ടും അവസരം നല്‍കുന്ന ഫ്രാഞ്ചൈസി റെയ്‌നയെ കൈയൊഴിയുന്നത് ശരിയല്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. 
 
റെയ്‌നയെ എന്തുകൊണ്ട് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ആരാധകര്‍ ചോദിക്കുന്നു. പ്ലേയിങ് സ്‌ക്വാഡില്‍ ഇല്ലെങ്കിലും റെയ്‌ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് എന്നും ചിന്നത്തല തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് സുരേഷ് റെയ്‌നയില്ലാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫ് കളിക്കുന്നതെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

France vs Sweden: അനായാസം ഫ്രാൻസ്; എംബാപ്പെയ്ക്ക് ഇരട്ടഗോൾ

India vs England : ക്രിക്കറ്റ് ടീം ഗെയിമാണ്, ഒറ്റയാളെ ആശ്രയിക്കുന്ന പരിപാടിയല്ല, വൈഭവ് കാത്തിരിക്കേണ്ടി വരും, വ്യക്തമാക്കി ശ്രേയസ് അയ്യർ

നോക്കൗട്ട് ഗോളുകളിൽ മാസ്റ്റർ, ലോകത്തെ മികച്ച താരം മെസ്സിയായിരിക്കാം, ലോകകപ്പിൽ അത് പക്ഷേ എംബാപ്പെ മാത്രം

Sanju Samson: സഞ്ജുവിന്റെ കാര്യം പരുങ്ങലിൽ; ഇംഗ്ലണ്ടിനെതിരെ ബെഞ്ചിലോ?

Women's T20 Worldcup : ഓസീസ് വഴി മുടക്കി, വനിതാ ലോകകപ്പിൽ സെമിഫൈനൽ കാണാതെ ഇന്ത്യ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അറിയുമോ? ബ്രസീൽ ഇതുവരെ നോർവേയെ തോൽപ്പിച്ചിട്ടില്ല !

England vs Mexico : എസ്റ്റാഡിയോ അസറ്റെക്കയിൽ ഇംഗ്ലണ്ട് വിയർക്കും, താരങ്ങൾക്ക് വയാഗ്ര ഉപയോഗിക്കാൻ പ്രത്യേക അനുമതി നൽകി ഫിഫ

റൊണാൾഡോ ഈഗോ നിറഞ്ഞ മനുഷ്യൻ, പോർച്ചുഗലിന് അയാൾക്കൊപ്പം കപ്പടിക്കാനാവില്ല, വീണ്ടും കുറ്റപ്പെടുത്തലുമായി സ്ലാട്ടൻ ഇബ്രാഹിമോവിച്ച്

Brazil vs Norway: നോർവേയുടെ 'ഉയരത്തിൽ' ബ്രസീൽ വീഴുമോ? ജീവൻമരണ പോരാട്ടം

ഐ കാൻ എസ്പ്ലൈൻ, സഞ്ജുവിനെ ചേർത്ത് നിർത്തി സംസാരിച്ച് ഗംഭീർ, 15കാരനായി പുറത്താക്കി

അടുത്ത ലേഖനം
Show comments