Publish Date: Mon, 18 Apr 2022 (20:42 IST)
Updated Date: Mon, 18 Apr 2022 (20:58 IST)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ ഇന്നിങ്‌സിനെ പുകഴ്ത്തി സുനില്‍ ഗവാസ്‌കര്‍. എക്‌സ്ട്രാ കവറില്‍ സഞ്ജുവിനെ പോലെ മനോഹരമായി റണ്‍സ് കണ്ടെത്തുന്ന ബാറ്റര്‍മാര്‍ വിരളമാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു. 'എന്തൊരു പവര്‍..എന്തൊരു സ്റ്റൈല്‍' എന്നാണ് സഞ്ജുവിന്റെ ഷോട്ടുകളെ ഗവാസ്‌കര്‍ വിശേഷിപ്പിച്ചത്. വീണ്ടും വീണ്ടും കാണാന്‍ തോന്നുന്ന ഷോട്ടുകളാണ് സഞ്ജുവിന്റേതെന്നും ഗവാസ്‌കര്‍ പറഞ്ഞു. 19 പന്തില്‍ 38 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്.