സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

9 റണ്‍സില്‍ നില്‍ക്കെ ജേക്കബ് ഡഫിയുടെ പന്തില്‍ ദേവ്ദത്ത് പടിക്കലിന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്.

അഭിറാം മനോഹർ
തിങ്കള്‍, 6 ഏപ്രില്‍ 2026 (13:20 IST)
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ജേഴ്‌സിയില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍. ആര്‍സിബി ഉയര്‍ത്തിയ 251 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സഞ്ജു 9 റണ്‍സെടുത്താണ് മടങ്ങിയത്. ഒരു സിക്‌സടിക്കാനായി എന്നത് മാത്രമാണ് ഏക ആശ്വാസം. 9 റണ്‍സില്‍ നില്‍ക്കെ ജേക്കബ് ഡഫിയുടെ പന്തില്‍ ദേവ്ദത്ത് പടിക്കലിന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. 251 റണ്‍സ് പിന്തുടരാന്‍ ഇറങ്ങിയ ചെന്നൈയ്ക്ക് 30 റണ്‍സ് ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്ക്വാദ്, സഞ്ജു സാംസണ്‍, ആയുഷ് മാത്രെ എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു.
 
18 കോടി മുടക്കി രാജസ്ഥാനില്‍ നിന്ന് ചെന്നൈ സ്വന്തമാക്കിയ സഞ്ജു ആദ്യ മത്സരത്തില്‍ 6 റണ്‍സും രണ്ടാം മത്സരത്തില്‍ 7 റണ്‍സും മാത്രമായിരുന്നു നേടിയത്. മൂന്നാം മത്സരത്തില്‍ സഞ്ജു രക്ഷകനാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഇത്തവണയും നിരാശപ്പെടുത്തി. തോല്‍വിയോടെ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

ധോനി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു, ചെന്നൈയ്ക്കെതിരെ വിമർശനവുമായി അമ്പാട്ടി റായുഡു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

നിലം തൊടീക്കാതെ അടിച്ചുപരത്തി, ചെന്നൈക്കെതിരെ ആർസിബി 250 റൺസ് നേടുന്നത് ചരിത്രത്തിൽ ആദ്യം

ഇത്ര മോശം റെക്കോർഡോ?, ഐപിഎല്ലിൽ ഒരിക്കൽ പോലും ഫിഫ്റ്റിയില്ല, ബൗളിങ്ങിലും സ്ഥിതി ദയനീയം

10 ഓവർ ക്വാട്ട തികയ്ക്കണം, ഏകദിന ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ സജീവമാക്കി ഹാർദ്ദിക്

അടുത്ത ലേഖനം
Show comments