സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു
9 റണ്‍സില്‍ നില്‍ക്കെ ജേക്കബ് ഡഫിയുടെ പന്തില്‍ ദേവ്ദത്ത് പടിക്കലിന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്.
Publish Date: Mon, 06 Apr 2026 (13:20 IST)
Updated Date: Mon, 06 Apr 2026 (13:06 IST)
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ജേഴ്സിയില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്. ആര്‍സിബി ഉയര്‍ത്തിയ 251 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സഞ്ജു 9 റണ്‍സെടുത്താണ് മടങ്ങിയത്. ഒരു സിക്സടിക്കാനായി എന്നത് മാത്രമാണ് ഏക ആശ്വാസം. 9 റണ്‍സില്‍ നില്‍ക്കെ ജേക്കബ് ഡഫിയുടെ പന്തില്‍ ദേവ്ദത്ത് പടിക്കലിന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. 251 റണ്‍സ് പിന്തുടരാന് ഇറങ്ങിയ ചെന്നൈയ്ക്ക് 30 റണ്‍സ് ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്ക്വാദ്, സഞ്ജു സാംസണ്, ആയുഷ് മാത്രെ എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു.
18 കോടി മുടക്കി രാജസ്ഥാനില്‍ നിന്ന് ചെന്നൈ സ്വന്തമാക്കിയ സഞ്ജു ആദ്യ മത്സരത്തില്‍ 6 റണ്‍സും രണ്ടാം മത്സരത്തില്‍ 7 റണ്‍സും മാത്രമായിരുന്നു നേടിയത്. മൂന്നാം മത്സരത്തില്‍ സഞ്ജു രക്ഷകനാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഇത്തവണയും നിരാശപ്പെടുത്തി. തോല്‍വിയോടെ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈ.
അഭിറാം മനോഹർ
Publish Date: Mon, 06 Apr 2026 (13:20 IST)
Updated Date: Mon, 06 Apr 2026 (13:06 IST)