കോലിയില്ല, റെയ്‌നയില്ല, വാര്‍ണറില്ല; ഒരേയൊരു രോഹിത്, പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി ഹിറ്റ്മാന്‍

Webdunia
വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (08:42 IST)
ഐപിഎല്‍ ചരിത്രത്തില്‍ പുതിയ നേട്ടം കൊയ്ത് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. ഐപിഎല്‍ റണ്‍വേട്ടക്കാരായ സുരേഷ് റെയ്‌നയോ വിരാട് കോലിയോ ഡേവിഡ് വാര്‍ണറോ നേടാത്ത അപൂര്‍വ റെക്കോര്‍ഡ് ആണ് രോഹിത് സ്വന്തം പേരിലാക്കിയത്. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് തോല്‍വി വഴങ്ങിയെങ്കിലും രോഹിത് ശര്‍മയുടെ നേട്ടം തിളങ്ങിനില്‍ക്കുന്നു. 
 
ഐപിഎല്ലില്‍ ഒരു ടീമിനെതിരെ ആയിരം റണ്‍സ് നേടുന്ന ആദ്യ ബാറ്റര്‍ ആയിരിക്കുകയാണ് രോഹിത് ശര്‍മ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് രോഹിത് ശര്‍മ ഈ നേട്ടം കൈവരിച്ചത്. ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ ഒരു സെഞ്ചുറിയും ആറ് അര്‍ധ സെഞ്ചുറിയും രോഹിത് നേടിയിട്ടുണ്ട്. 
 
ഡേവിഡ് വാര്‍ണര്‍, വിരാട് കോലി എന്നിവരാണ് രോഹിത്തിന് ശേഷം ഈ നേട്ടം കൈവരിക്കാന്‍ സാധ്യത. പഞ്ചാബ് കിങ്‌സിനെതിരെ വാര്‍ണര്‍ 943 റണ്‍സ് നേടിയിട്ടുണ്ട്. 57 റണ്‍സ് കൂടി നേടിയാല്‍ ആയിരം റണ്‍സ് ആകും. കൊല്‍ക്കത്തയ്‌ക്കെതിരെ വാര്‍ണര്‍ 915 റണ്‍സ് നേടിയിട്ടുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മാത്രം വിരാട് കോലി 909 റണ്‍സ് നേടിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

വെസ്റ്റ് ഇൻഡീസിന്റെ കൂറ്റൻ ജയം; തലവേദന ഇന്ത്യക്ക് !

അടിച്ചിട്ടത് സിംബാബ്‌വയെ ആണെങ്കിലും വെൻ്റിലേറ്ററിലായത് ഇന്ത്യ, 2 കളി ജയിച്ചാൽ മാത്രം പോര, ദക്ഷിണാഫ്രിക്കയും ജയിക്കണം

മോനെ ബാലകൃഷ്ണാ... ഇങ്ങനെ കളിച്ചാ മതിയാ?, ബസ്സിനുള്ളിൽ വെച്ച് അഭിഷേകിനെ നിർത്തിപൊരിച്ച് ഗംഭീർ : വീഡിയോ

വാങ്കഡാ..... കരിബീയന്‍ താണ്ഡവം, സിംബാബ്വയെ കുഴിച്ചുമൂടി വിന്‍ഡീസ്, സൂപ്പര്‍ എട്ടില്‍ 107 റണ്‍സിന്റെ വമ്പന്‍ വിജയം

T20 Worldcup 2026 : ചെന്നൈയിൽ സഞ്ജു ഇറങ്ങുമോ?, പ്ലെയിംഗ് ഇലവനെ പറ്റി സൂചന നൽകി പരിശീലകൻ

അടുത്ത ലേഖനം
Show comments