Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kolkata Knight Riders: ആവേശം സൂപ്പർ ഓവറിൽ; ജയിച്ചത് കൊൽക്കത്തയല്ല, റിങ്കു സിങ് !

സൂപ്പർ ഓവറിൽ ലഖ്‌നൗവിനു എടുക്കാനായത് വെറും ഒരു റൺസ്

Rinku Singh
Rinku Singh

Kolkata Knight Riders: ഐപിഎലിൽ സൂപ്പർ ഓവർ ത്രില്ലർ. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരമാണ് സൂപ്പർ ഓവർ ക്ലാഷിലേക്ക് എത്തിയത്. സൂപ്പർ ഓവറിൽ കൊൽക്കത്ത ഏകപക്ഷീയ ജയവും സ്വന്തമാക്കി. 
 
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ലഖ്‌നൗ എട്ട് വിക്കറ്റ് നഷ്ടത്തിൽ അതേ റൺസ് തന്നെ സ്വന്തമാക്കി. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക്...! 
 
സൂപ്പർ ഓവറിൽ ലഖ്‌നൗവിനു എടുക്കാനായത് വെറും ഒരു റൺസ്. മൂന്ന് പന്തിനിടെ രണ്ട് വിക്കറ്റുകളും നഷ്ടം. കൊൽക്കത്തയ്ക്കായി സുനിൽ നരെയ്ൻ ആണ് പന്തെറിഞ്ഞത്. നിക്കോളാസ് പൂറാനും ഏദൻ മാർക്രവുമാണ് പുറത്തായത്. മറുപടി ബാറ്റിങ്ങിനു ഇറങ്ങിയ കൊൽക്കത്തയ്ക്കായി റിങ്കു സിങ് ആദ്യ ബോളിൽ തന്നെ ഫോർ നേടി കളി ജയിപ്പിച്ചു. 
 
റിങ്കു സിങ്ങാണ് കളിയിലെ താരം. 51 പന്തിൽ ഏഴ് ഫോറും അഞ്ച് സിക്‌സും സഹിതം 83 റൺസുമായി റിങ്കു പുറത്താകാതെ നിന്നു. ലഖ്‌നൗവിനെ ഒതുക്കിയതിലും റിങ്കുവിന്റെ സാന്നിധ്യം നിർണായകമായി. നാല് ക്യാച്ചുകളാണ് റിങ്കു സ്വന്തമാക്കിയത്. കൂടാതെ സൂപ്പർ ഓവറിലും റിങ്കു ഒരു ക്യാച്ചെടുത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Chennai Super Kings vs Gujarat Titans: മങ്ങി സഞ്ജു, തിളങ്ങി സായ് സുദർശൻ; ചെന്നൈയ്ക്ക് തോൽവി