സഞ്ജുവിന്റെ രാജസ്ഥാന് പ്ലേ ഓഫില്‍ കയറാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ?

Webdunia
വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (10:41 IST)
മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്. 11 കളികളില്‍ നാല് ജയവും ഏഴ് തോല്‍വിയുമായി എട്ട് പോയിന്റാണ് രാജസ്ഥാനുള്ളത്. മൂന്ന് കളികള്‍ കൂടി ശേഷിക്കെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് സാധ്യത എങ്ങനെയാണ്? 
 
രാജസ്ഥാന്‍ പ്ലേ ഓഫില്‍ കയറുക ഇനിയല്‍പ്പം ദുഷ്‌കരമായ കാര്യമാണ്. എന്നാല്‍ വിദൂരമായിട്ടാണെങ്കിലും രാജസ്ഥാന് ചെറിയൊരു സാധ്യതയുണ്ടെന്ന് പറയാം. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും ഉയര്‍ന്ന നെറ്റ് റണ്‍റേറ്റില്‍ ജയിക്കുകയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകള്‍ അവരുടെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഓരോന്നിലെങ്കിലും തോല്‍ക്കുകയും വേണം. അങ്ങനെ വന്നാല്‍ മാത്രമേ രാജസ്ഥാന് പ്ലേ ഓഫ് പ്രവേശനം സാധ്യമാകൂ. നെറ്റ് റണ്‍റേറ്റില്‍ കൊല്‍ക്കത്ത, മുംബൈ, പഞ്ചാബ് എന്നിവരെ മറികടക്കാന്‍ രാജസ്ഥാന് കഴിയണം. എന്നാല്‍, രാജസ്ഥാന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ രാജസ്ഥാന് നേരിടാനുള്ളത് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്, നാലാം സ്ഥാനത്ത് നില്‍ക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളെയാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു ഇനി സഞ്ജുവിന്റെ രീതിയില്‍ കളിക്കും, ഈ മത്സരയോട്ടത്തില്‍ കൂടെ ഓടാനില്ല

ഓരോ അനുഭവത്തിൽ നിന്നും വൈഭവ് പഠിക്കുന്നു, ഫിറ്റ്നസിൽ കൂടി ശ്രദ്ധ വേണമെന്ന് വി വി എസ് ലക്ഷ്മൺ

ടെസ്റ്റിൽ തിരിച്ചെത്തി ബുമ്ര, സാരാൻഷ് ജെയ്ൻ പുതുമുഖം, ശ്രീലങ്കക്കെതിരായ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

India's Squad for Sri Lanka Test Series: ബുംറ തിരിച്ചെത്തി; ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സഞ്ജുവിനൊരു നീതി, മറ്റുള്ളവർക്ക് മറ്റൊന്ന്, ഇന്ത്യൻ ടീം സെലക്ഷനിലെ ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് ശ്രീകാന്ത്

അടുത്ത ലേഖനം
Show comments