Publish Date: Fri, 08 Oct 2021 (15:00 IST)
Updated Date: Fri, 08 Oct 2021 (15:07 IST)
കെ.എല്‍.രാഹുലിനെ പഞ്ചാബ് കിങ്‌സ് നിലനിര്‍ത്തും. മഹാലേലത്തിനു മുന്‍പ് ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് താരങ്ങളെയാണ് പഞ്ചാബ് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നത്. അതില്‍ പ്രഥമ പരിഗണന രാഹുലിന് തന്നെ. നായക പദവി രാഹുലിന് തലവേദനയാകുന്നുണ്ടെങ്കില്‍ നായകസ്ഥാനത്തേക്ക് മറ്റൊരു താരത്തെ പരിഗണിക്കും. രാഹുലിന് പുറമേ ഓപ്പണര്‍ ബാറ്റര്‍ മായങ്ക് അഗര്‍വാള്‍, പേസ് ബൗളര്‍ മുഹമ്മദ് ഷമി എന്നിവരെയും നിലനിര്‍ത്താന്‍ പഞ്ചാബ് കിങ്‌സ് ആഗ്രഹിക്കുന്നുണ്ട്. ക്രിസ് ഗെയ്ല്‍ അടക്കമുള്ള മറ്റ് താരങ്ങളെയെല്ലാം മഹാലേലത്തില്‍ വിടും.