Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mumbai Indians vs Punjab Kings: ലോകോത്തര ബൗളിങ് നിര പേപ്പറിൽ മാത്രം; പഞ്ചാബിനു മുന്നിൽ ബുംറയും നോക്കുകുത്തി!

ജസ്പ്രിത് ബുംറ, ഹാർദിക് പാണ്ഡ്യ, ദീപക് ചഹർ, ഗസൻഫർ, ശർദുൽ താക്കൂർ എന്നീ മുംബൈ ബൗളർമാരെല്ലാം പഞ്ചാബിന്റെ ബാറ്റിങ്ങിനു മുന്നിൽ ഉത്തരമില്ലാതെ തോൽവി സമ്മതിച്ചു

Punjab Kings
Punjab Kings

Mumbai Indians vs Punjab Kings: ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിനു തോൽപ്പിച്ച് പഞ്ചാബ് കിങ്‌സ്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ 21 പന്തുഗകളും ഏഴ് വിക്കറ്റും ശേഷിക്കെ പഞ്ചാബ് ലക്ഷ്യംകണ്ടു. 
 
ജസ്പ്രിത് ബുംറ, ഹാർദിക് പാണ്ഡ്യ, ദീപക് ചഹർ, ഗസൻഫർ, ശർദുൽ താക്കൂർ എന്നീ മുംബൈ ബൗളർമാരെല്ലാം പഞ്ചാബിന്റെ ബാറ്റിങ്ങിനു മുന്നിൽ ഉത്തരമില്ലാതെ തോൽവി സമ്മതിച്ചു. ബുംറ നാല് ഓവറിൽ 41 വഴങ്ങി വിക്കറ്റൊന്നുമില്ലാതെ തലതാഴ്ത്തി. 
 
200 നടുത്ത സ്‌കോർ ആയിട്ടും പഞ്ചാബ് അനായാസമാണ് ചേസ് ചെയ്തത്. പ്രഭ്‌സിമ്രാൻ സിങ് 39 പന്തിൽ 11 ഫോറും രണ്ട് സിക്‌സും സഹിതം 80 റൺസുമായി പുറത്താകാതെ നിന്നു. നായകൻ ശ്രേയസ് അയ്യർ 35 പന്തിൽ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 66 റൺസെടുത്തു. 
 
ക്വിന്റൺ ഡി കോക്കിന്റെ സെഞ്ചുറിയും (60 പന്തിൽ 112), നമാൻ ധിറിന്റെ അർധ സെഞ്ചുറിയും (31 പന്തിൽ 51) മുംബൈയുടെ സ്‌കോർ 195 ൽ എത്തിച്ചെങ്കിലും റയാൻ റിക്കൽട്ടൺ (രണ്ട്), സൂര്യകുമാർ യാദവ് (പൂജ്യം), ഹാർദിക് പാണ്ഡ്യ (14), ഷെർഫെയ്ൻ റതർഫോർഡ് (ഒന്ന്) എന്നിവർ നിരാശപ്പെടുത്തിയതോടെ സ്‌കോർ 200 കടക്കാതായി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Vaibhav Suryavanshi : സഞ്ജുവിനടക്കം ഭീഷണി, വൈഭവ് വന്നാൽ എവിടെ കളിപ്പിക്കും, പുറത്താവുന്നത് ആര്?