Webdunia - Bharat's app for daily news and videos

Install App

മുഹമ്മദ് ഷമിയെ വിട്ടുകൊടുത്ത് സണ്‍റൈസേഴ്‌സ്; കാരണം ഇതാണ്

35 കാരനായ ഷമി കഴിഞ്ഞ കുറേകാലമായി ഇന്ത്യന്‍ ദേശീയ ടീമിന്റെ ഭാഗമല്ല

രേണുക വേണു
ശനി, 15 നവം‌ബര്‍ 2025 (13:32 IST)
Mohammed Shami

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ സണ്‍റൈസേഴ്‌സ് ഹൈദരബാദ് വിട്ടു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ട്രേഡിങ്ങിലൂടെയാണ് ഷമി സണ്‍റൈസേഴ്‌സിനോടു വിടപറഞ്ഞത്. താരത്തിന്റെ പ്രായമാണ് ട്രേഡിങ്ങിലേക്കു സണ്‍റൈസേഴ്‌സിനെ നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. 
 
35 കാരനായ ഷമി കഴിഞ്ഞ കുറേകാലമായി ഇന്ത്യന്‍ ദേശീയ ടീമിന്റെ ഭാഗമല്ല. കഴിഞ്ഞ സീസണില്‍ ഹൈദരബാദിനായി ഒന്‍പത് മത്സരങ്ങള്‍ കളിച്ചെങ്കിലും ആറ് വിക്കറ്റുകള്‍ മാത്രമേ താരത്തിനു നേടാന്‍ സാധിച്ചുള്ളൂ. ഹൈദരബാദിലെ ബാറ്റിങ് പിച്ചില്‍ ഷമിയെ പോലൊരു ബൗളര്‍ക്കു കാര്യമായൊന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് മാനേജ്‌മെന്റ് വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ് സണ്‍റൈസേഴ്‌സ് ട്രേഡിങ്ങിലേക്ക് കടന്നത്. 
 
കഴിഞ്ഞ മെഗാ താരലേലത്തില്‍ 10 കോടിക്കാണ് സണ്‍റൈസേഴ്‌സ് ഷമിയെ സ്വന്തമാക്കിയത്. ഇതേ തുകയ്ക്കു തന്നെയാണ് ഇപ്പോള്‍ ലഖ്‌നൗവുമായി ട്രേഡിങ് നടത്തിയിരിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സും ഷമിക്കായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ലഖ്‌നൗവുമായുള്ള ഡീല്‍ സണ്‍റൈസേഴ്‌സ് മാനേജ്‌മെന്റ് അംഗീകരിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

Bangladesh vs Australia, 1st Test, Day 1: ട്രോളിയവരൊക്കെ എവിടെ? ഓസ്‌ട്രേലിയ 198 ന് ഓൾഔട്ട്, ഞെട്ടിച്ച് ബംഗ്ലാദേശ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മനുഷ്യനായി പിറന്നതിന് മെസിക്ക് നന്ദി..!

നീ ബൗളിങ്ങും ഒന്ന് മെച്ചപ്പെടുത്ത്, ഏകദിനത്തിൽ ശ്രേയസിന് പകരം തിലകിനെ കൊണ്ടുവരാൻ നീക്കം, നിർദേശം നൽകി ടീം മാനേജ്മെൻ്റ്

ടെസ്റ്റിൽ നോബോളുകൾ എറിയുന്ന ബൗളർമാർക്കെതിരെ നടപടി വേണം: നിർദേശം മുന്നോട്ട് വെച്ച് സുനിൽ ഗവാസ്കർ

ഇന്ത്യയ്ക്ക് ആശ്വാസം, അഫ്ഗാനെതിരായ ടി20 പരമ്പരയ്ക്ക് മുൻപെ ഹാർദ്ദിക് തിരിച്ചെത്തും

ഇമ്രാൻ ഖാനെ പറ്റി ഒന്നും മിണ്ടരുത്, പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് കർശനനിർദേശം നൽകി പിസിബി

അടുത്ത ലേഖനം
Show comments