Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

LSG vs RR : സ്കൂൾ വിട്ടത് പോലെ എൽഎസ്ജി, പൂജ്യത്തിന് പുറത്തായത് 4 പേർ, രാജസ്ഥാന് ഗംഭീരവിജയം

രാജസ്ഥാന്‍ മുന്‍നിരയെ തുടക്കത്തിലെ പുറത്താക്കിയ ലഖ്‌നൗവിനായിരുന്നു വിജയസാധ്യത അധികവും.

LSG vs RR, Batting collapse, Rishab Pant, IPL News
ഐപിഎല്ലില്‍ ലഖ്‌നൗവിനെതിരായ ലോ സ്‌കോര്‍ മത്സരത്തില്‍ 40 റണ്‍സിന്റെ വിജയം സ്വന്തമാക്കി ലഖ്‌നൗ. രാജസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്‌നൗവിന് വെറും 119 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ടോപ് ഓര്‍ഡര്‍ ബാറ്റിങ്ങിനെ തകര്‍ത്ത ജോഫ്ര ആര്‍ച്ചറാണ് ലഖ്‌നൗവില്‍ നിന്ന് കളി തിരിച്ചുപിടിച്ചത്.
 
രാജസ്ഥാന്‍ മുന്‍നിരയെ തുടക്കത്തിലെ പുറത്താക്കിയ ലഖ്‌നൗവിനായിരുന്നു വിജയസാധ്യത അധികവും. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ തുടക്കത്തിലെ പതറി. ആദ്യ ഓവറുകളില്‍ വെറും 11 റണ്‍സില്‍ നില്‍ക്കെ 3 ബാറ്റര്‍മാരെയാണ് ലഖ്‌നൗവിന് നഷ്ടമായത്. ആയുഷ് ബദോനി,റിഷഭ് പന്ത്, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ റണ്‍സൊന്നും നേടാതെ മടങ്ങിയപ്പോള്‍ നിക്കോളാസ് പുറാന്‍, മിച്ചല്‍ മാര്‍ഷ് എന്നിവരാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയത്. 41 പന്തില്‍ 55 റണ്‍സുമായി മാര്‍ഷ് പൊരുതിയെങ്കിലും 22 റണ്‍സെടുത്ത നിക്കോളാസ് പുറാന്‍ മാത്രമാണ് താരത്തിന് പിന്തുണ നല്‍കിയത്.
 
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തിലെ തന്നെ ഓപ്പണര്‍മാരായ വൈഭവ് സൂര്യവന്‍ഷി, യശ്വസി ജയ്‌സ്വാള്‍ എന്നിവരെ നഷ്ടമായിരുന്നു. ധ്രുവ് ജുറെല്‍ കൂടി പുറത്തായതോടെ ടീം സ്‌കോര്‍ 32-3 എന്ന നിലയിലായി. തുടര്‍ന്ന് റിയാന്‍ പരാഗ്- ഹെറ്റ്‌മെയര്‍ സഖ്യമാണ് ടീം സ്‌കോര്‍ 60 കടത്തിയത്. മധ്യനിരയില്‍ 29 പന്തില്‍ 43 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് രാജസ്ഥാനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോമിലല്ലെങ്കിൽ ബാറ്റിംഗ് ഓർഡറിൽ താഴേക്ക് വരു, റിയാൻ പരാഗിന് നിർദേശവുമായി മുൻ താരം