Webdunia - Bharat's app for daily news and videos

Install App

പരിക്കാണെന്ന് പറഞ്ഞാണ് അവൻ പോയത്, ഇപ്പോൾ ഇംഗ്ലണ്ടിൽ തകർത്ത് കളിക്കുന്നുണ്ട് : സാം കറനെതിരെ കുമാർ സംഗക്കാര

രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തിനോട് പരാജയപ്പെട്ടതിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് സംഗക്കാരയുടെ പ്രതികരണം.

ജിതിൻരാജ് കെ വി
ശനി, 30 മെയ് 2026 (15:33 IST)
ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ സീസണില്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറന്റെ അപ്രതീക്ഷിത പിന്മാറ്റത്തില്‍ അതൃപ്തി പരസ്യമാക്കി രാജസ്ഥാന്‍ റോയല്‍സ് മുഖ്യ പരിശീലകനായ കുമാര്‍ സംഗക്കാര. ഗുരുതരമായ പരിക്കാണെന്നും സീസണ്‍ മുഴുവന്‍ നഷ്ടമാകുമെന്നും പറഞ്ഞാണ് കറന്‍ സീസണില്‍ നിന്നും പിന്മാറിയത്. ഇപ്പോള്‍ സാം കറന്‍ ഇംഗ്ലണ്ടിലെ വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ സറേ ടീമിനായി കളിക്കുകയാണ്. ഇതാണ് സംഗക്കാരയെ ചൊടുപ്പിച്ചത്.
 
രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തിനോട് പരാജയപ്പെട്ടതിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് സംഗക്കാരയുടെ പ്രതികരണം. രാജസ്ഥാന്‍ നായകനായിരുന്ന സഞ്ജു സാംസണെ ചെന്നൈയ്ക്ക് വിട്ടുനല്‍കിയപ്പോള്‍ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം സാം കറനെയും രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ സീസണിന് തൊട്ടുമുന്‍പ് പരിക്ക് കാണിച്ച് താരം പിന്മാറുകയായിരുന്നു. സാം കറനിന് പകരക്കാരനായ ദസുന്‍ ഷനകയെ രാജസ്ഥാന്‍ ടീമിലെത്തിക്കുകയും ചെയ്തു.
 
സാം കറന് സീസണ്‍ മുഴുവന്‍ നഷ്ടമാകുന്ന കടുത്ത പരിക്കാണെന്നാണ് ഞങ്ങളോട് പറഞ്ഞത്. എന്നാല്‍ ഇംഗ്ലണ്ടില്‍ സറേയ്ക്കായി അവന്‍ മരിച്ചുകളിക്കുന്നു. ഇത് ശരിക്കും നിരാശജനകമാണ്. ഈ സീസണില്‍ അവന്‍ ഞങ്ങള്‍ക്കൊപ്പം വേണമെന്ന് ആഗ്രഹിച്ചിരുന്നു. കാര്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞത് കാരണം ഷനകയെ പകരക്കാരനായി എത്തിച്ചു. പരിമിതമായ സാഹചര്യങ്ങളിലും ടീമിലെ എല്ലാവരും പുറത്തെടുത്ത പ്രകടനത്തില്‍ തനിക്ക് വലിയ അഭിമാനമുണ്ടെന്നും സംഗക്കാര പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബുമ്ര പുറത്ത്, പകരക്കാരനായി അക്വിബ് നബി, ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറ്റം

പട്ടിണി കിടക്കുന്നവന്‍ മകന്റെ വിവാഹത്തിന് ഷാറൂഖ് ഖാനെ ഡാന്‍സ് കളിക്കാന്‍ ക്ഷണിക്കുന്നത് പോലെ, ബ്രസീലിന്റെ വരവിനെ പരിഹസിച്ച് ബൂട്ടിയ

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

കൂടുതൽ തുക നൽകില്ല, വിനീഷ്യസിന് വേണമെങ്കിൽ തുടരാം, അല്ലെങ്കിൽ പോകാം: നിലപാട് കടുപ്പിച്ച് റയൽ, നോട്ടമിട്ട് ആഴ്സണൽ

അടുത്ത ലേഖനം
Show comments