Webdunia - Bharat's app for daily news and videos

Install App

'ആരാണെന്നാണ് അവരുടെയൊക്കെ വിചാരം'; പന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെവിന്‍ പീറ്റേഴ്‌സണ്‍

Webdunia
ശനി, 23 ഏപ്രില്‍ 2022 (12:58 IST)
ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിനും ടീം മാനേജ്‌മെന്റിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഇംഗ്ലണ്ട് മുന്‍ താരവും കമന്റേറ്ററുമായ കെവിന്‍ പീറ്റേഴ്‌സണ്‍. അംപയര്‍ നോ-ബോള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് തന്റെ ടീം അംഗങ്ങളോട് ബാറ്റിങ് നിര്‍ത്തി കയറിവരാന്‍ റിഷഭ് പന്ത് ആവശ്യപ്പെട്ടതിനെതിരെയാണ് പീറ്റേഴ്‌സണ്‍ രംഗത്തെത്തിയത്. ഡല്‍ഹി മാനേജ്‌മെന്റിനൊപ്പം ഈ സമയത്ത് മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിങ് ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു എന്ന് പീറ്റേഴ്‌സണ്‍ പറഞ്ഞു. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത രീതിയില്‍ ഇങ്ങനെയൊക്കെ പ്രവൃത്തിക്കാന്‍ തങ്ങള്‍ ആരാണെന്നാണ് ഇവരൊക്കെ കരുതിയിരിക്കുന്നതെന്നും പീറ്റേഴ്‌സണ്‍ ചോദിച്ചു. 
 
' ഇത് ക്രിക്കറ്റാണ്, ഫുട്‌ബോള്‍ അല്ല. ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ പാടില്ല. റിക്കി പോണ്ടിങ് ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. 'ഏത് ലോകത്ത് ഇരുന്നാണ് നിങ്ങള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത്' എന്ന് പന്തിനോട് ചോദിക്കാന്‍ ജോസ് ബട്‌ലര്‍ക്ക് എല്ലാ അവകാശവും ഉണ്ട്. കോച്ചിനെ പിച്ചിലേക്ക് അയച്ചത് ശരിയായ നടപടിയായാണ് അവര്‍ വിചാരിക്കുന്നത്. ഒരിക്കലും അത് മാന്യമായ നടപടിയായിരുന്നില്ല. വ്യക്തികള്‍ക്ക് പിഴവുകള്‍ സംഭവിക്കാം...ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണ്. എനിക്കറിയില്ല, ആരാണെന്നാണ് അവരൊക്കെ വിചാരിക്കുന്നത്,' പീറ്റേഴ്‌സണ്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

Bangladesh vs Australia, 1st Test, Day 1: ട്രോളിയവരൊക്കെ എവിടെ? ഓസ്‌ട്രേലിയ 198 ന് ഓൾഔട്ട്, ഞെട്ടിച്ച് ബംഗ്ലാദേശ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്റ്റാർക്ക് തീയായി; ബംഗ്ലാദേശ് 64 ന് ഓൾഔട്ട്, പിടിമുറുക്കാൻ ഓസീസ്

ആ പണമുണ്ടെങ്കിൽ എന്തെല്ലാം ചെയ്യാം, എത്ര ഗ്രൗണ്ട് നിർമിക്കാം, ബ്രസീലിനെതിരായ ഫുട്ബോൾ മാച്ച് പാഴ്ചെലവെന്ന് ബൂട്ടിയ

പാകിസ്ഥാന്റേത് മോശം ടീം, 3-0ത്തിന് തോല്‍പ്പിച്ച് വിടണം : സ്റ്റുവര്‍ട്ട് ബ്രോഡ്

വീണ്ടും അർധ സെഞ്ചുറി സച്ചിനൊപ്പം റൂട്ട്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും റെക്കോർഡ് നേട്ടം

അടുത്ത ലേഖനം
Show comments