Publish Date: Wed, 13 Apr 2022 (09:35 IST)
Updated Date: Wed, 13 Apr 2022 (09:40 IST)
സീസണിലെ ആദ്യ വിജയം നേടിയതിന്റെ സന്തോഷത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാംപ്. റോയല്‍ ചലഞ്ചേഴ്‌സ് ക്യാംപിനെ 23 റണ്‍സിനാണ് ചെന്നൈ തോല്‍പ്പിച്ചത്. നായകസ്ഥാനം ഏറ്റെടുത്ത ശേഷം രവീന്ദ്ര ജഡേജ സ്വന്തമാക്കുന്ന ആദ്യജയം കൂടിയാണിത്.
ആര്‍സിബിയുടെ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത് ജഡേജയാണ്. മാത്രമല്ല തകര്‍ത്തടിക്കുകയായിരുന്ന ദിനേശ് കാര്‍ത്തിക്കിനെ പുറത്താക്കാന്‍ ഉഗ്രന്‍ ഒരു ക്യാച്ചും ജഡേജ സ്വന്തമാക്കി.
ബൗണ്ടറി ലൈനിന് അരികെയാണ് ജഡേജ ആ ക്യാച്ചെടുത്തത്. കാര്‍ത്തിക്കിന്റെ ക്യാച്ച് എടുത്ത ശേഷമുള്ള ജഡേജയുടെ ആഹ്ലാദപ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ജഡേജയുടെ ക്യാച്ച് സെലിബ്രേഷന്‍ വീഡിയോ ഇതിനോടകം വെറലായിട്ടുണ്ട്.