IPL 2025: വിദേശതാരമെന്നോ ഇന്ത്യൻ താരമെന്ന് വ്യത്യാസമില്ല, ടീമുകൾക്ക് 5 പേരെ നിലനിർത്താം, ഐപിഎൽ താരലേലത്തിൽ വൻ മാറ്റം

അഭിറാം മനോഹർ
ഞായര്‍, 29 സെപ്‌റ്റംബര്‍ 2024 (08:39 IST)
ഐപിഎല്‍ താരലേലത്തില്‍ ഇക്കുറി തീപ്പാറുമെന്ന് ഉറപ്പാക്കി വമ്പന്‍ മാറ്റങ്ങള്‍. മെഗാ താരലേലത്തിന് മുന്നോടിയായി അഞ്ച് താരങ്ങളെ നിലനിര്‍ത്താനാകും ടീമുകളെ അനുവദിക്കുക. ഇന്ത്യന്‍ താരമെന്നോ വിദേശതാരമെന്നോ വ്യത്യാസമില്ലാതെ അഞ്ച് താരങ്ങളെ നിലനിര്‍ത്താന്‍ ടീമുകള്‍ക്കാകും. ലേലത്തിന് ആകെ മുടക്കാവുന്ന 120 കോടിയില്‍ 75 കോടി രൂപ ഇതിനായി ചിലവഴിക്കാം.
 
 ആര്‍ടിഎം വഴി ഒരു താരത്തെയാകും ടീമുകള്‍ക്ക് സ്വന്തമാക്കാനാവുക. ഒരു താരത്തെയാണ് നിലനിര്‍ത്തുന്നതെങ്കില്‍ ആര്‍ടിഎം വഴി അഞ്ച് പേരെ ടീമിലെത്തിക്കാം എന്നതാണ് ലേലത്തിലെ പ്രധാനമാറ്റം. ആദ്യം നിലനിര്‍ത്തുന്ന താരത്തിന് 18 കോടി, രണ്ടാമത്തെ താരത്തിന് 14 കോടി, മൂന്നാമത്തെ താരത്തിന് 11 കോടി എന്നിങ്ങനെയാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇതോടെ 3 താരങ്ങളെ മാത്രം നിലനിര്‍ത്തി ബാക്കി താരങ്ങളെ ആര്‍ടിഎം വഴി ലേലത്തിലൂടെ എത്തിക്കാനാകും ടീമുകള്‍ ശ്രമിക്കുക.
 
 ഇതെല്ലാം കൂടാതെ ആര്‍ടിഎം നിയമത്തില്‍ മറ്റൊരു മാറ്റവും ബിസിസിഐ കൊണ്ടുവന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഒരു താരത്തെ ഉയര്‍ന്ന തുകയില്‍ ഒരു ഫ്രാഞ്ചൈസി വിളിക്കുകയും എന്നാല്‍ ആ താരത്തെ നിലനിര്‍ത്താന്‍ മറ്റൊരു ഫ്രാഞ്ചൈസി ആര്‍ടിഎം കാര്‍ഡ് ഉപയോഗിക്കുകയും ചെയ്താല്‍ ലേലത്തില്‍ അധികതുക വിളിച്ച ടീമിന് ഒരു അധിക ആര്‍ടിഎം ലഭിക്കും. ഇതോടെ വലിയ ട്വിസ്റ്റുകളാകും താരലേലത്തില്‍ നടക്കുകയെന്ന് ഉറപ്പായിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തീർന്നിട്ടില്ല, തീപ്പൊരി ഇനിയും ബാക്കിയുണ്ട്: ഉസ്ബെക്കിസ്ഥാനെതിരെ ഇരട്ടഗോൾ, അപൂർവ റെക്കോർഡും തൂക്കി റൊണാൾഡോ

റിഷഭ് പന്ത് ലഖ്‌നൗ വിട്ടു, വീണ്ടും ഡൽഹിയിൽ; പകരം കുൽദീപ്

അമ്മയായതിന്റെ പേരില്‍ ക്രിക്കറ്റ് കരിയര്‍ നഷ്ടമാകരുത്, അമ്മമാരായ ക്രിക്കറ്റര്‍മാരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക പദ്ധതിയുമായി ഐസിസി

Kane Williamson : ഒരു ഇതിഹാസം കൂടെ പടിയിറങ്ങുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കെയ്ൻ വില്യംസൺ

പരിക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി, പ്രതിരോധം ശക്തമാക്കി അർജൻ്റീന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫോഡനും പാൾമറും ഉണ്ടായിരുന്നെങ്കിൽ... ഘാന സമനിലയിൽ തളച്ചതോടെ ടുഷേലിനെതിരെ വിമർശനം

വരുമോ അർജന്റീന - പോർച്ചുഗൽ മത്സരം? സൂപ്പർ 32 ൽ ബ്രസീലിന്റെ എതിരാളികൾ ആര്?

കോലിയുടെയോ രോഹിത്തിന്റെയോ നല്ലതിനല്ല നോക്കേണ്ടത്, ഇന്ത്യന്‍ ക്രിക്കറ്റിന് മുന്‍ഗണന നല്‍കണം: ബിസിസിഐക്ക് സഞ്ജയ് മഞ്ജരേക്കറുടെ തുറന്ന് കത്ത്

India vs Bangladesh : വനിതാ ടി20 ലോകകപ്പ്: സെമിഫൈനൽ സ്വപ്നവുമായി ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ

Vaibhav Sooryavanshi: ചേട്ടൻമാർക്കൊപ്പം പറ്റില്ല, വൈഭവ് സൂര്യവൻശിക്കു മാത്രമായി ഒരു മുറി; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments