IPL 2026: പോയിന്റ് ടേബിളിൽ ഒന്നാമതെത്തി ഗുജറാത്ത്; നാണംകെട്ട് ഹൈദരബാദിന്റെ വമ്പൻ ബാറ്റിങ് നിര

ഹൈദരബാദിന്റെ പേരുകേട്ട ബാറ്റിങ് നിരയെ ഗുജറാത്ത് ബൗളർമാർ പിടിച്ചുകെട്ടി

WEBDUNIA
ബുധന്‍, 13 മെയ് 2026 (08:35 IST)
Gujarat Titans

IPL 2026: ഐപിഎൽ പോയിന്റ് ടേബിളിൽ ഗുജറാത്ത് ടൈറ്റൻസ് ഒന്നാമത്. സൺറൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തിൽ 82 റൺസിനു ജയിച്ചതോടെയാണ് ഗുജറാത്ത് ഒന്നാം സ്ഥാനത്തെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ സൺറൈസേഴ്‌സ് ഹൈദരബാദ് 14.5 ഓവറിൽ 86 നു ഓൾഔട്ടായി. 
 
ഹൈദരബാദിന്റെ പേരുകേട്ട ബാറ്റിങ് നിരയെ ഗുജറാത്ത് ബൗളർമാർ പിടിച്ചുകെട്ടി. നാല് ഓവറിൽ 28 റൺസ് വഴങ്ങി കഗിസോ റബാദ മൂന്ന് വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായി. ജേസൺ ഹോൾഡർക്കും മൂന്ന് വിക്കറ്റ്. പ്രസിദ്ധ് കൃഷ്ണ രണ്ടും മുഹമ്മദ് സിറാജ്, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 
 
ഗുജറാത്തിനായി സായ് സുദർശൻ (44 പന്തിൽ 61), വാഷിങ്ടൺ സുന്ദർ (33 പന്തിൽ 50) എന്നിവർ അർധ സെഞ്ചുറി നേടി. നിഷാദ് സിന്ധു 14 പന്തിൽ 22 റൺസെടുത്തു. 
 
12 കളികളിൽ എട്ട് ജയത്തോടെ 16 പോയിന്റുമായി ഗുജറാത്ത് ഒന്നാമതും 11 കളികളിൽ 14 പോയിന്റോടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു രണ്ടാം സ്ഥാനത്ത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

എല്ലാം കാണുക

ഏറ്റവും പുതിയത്

Nicolas Otamendi: കാലാൾപ്പടയെ നയിക്കാൻ ഇനി ജനറൽ ഇല്ല ! ഒറ്റമെൻഡി വിരമിച്ചു

Vaibhav Sooryavanshi: പ്രായമെല്ലാം വെറും നമ്പർ മാത്രം; വമ്പൻ നേട്ടവുമായി ഇന്ത്യയുടെ 'കുട്ടി'

Shreyas Iyer: 'ആശ്വാസ ജയം'; തുടർച്ചയായ തോൽവികൾക്കു ശേഷം ശ്രേയസിന് ജീവവായു

India vs Zimbabwe 1st T20I: സിംബാബ്വെയ്‌ക്കെതിരായ ഒന്നാം ടി20, ടോസ് ഇന്ത്യക്ക്

എതിരാളികൾ സിംബാബ്‌വെ, വിജയവഴിയിൽ തിരിച്ചെത്തുമോ ഇന്ത്യ, ശ്രേയസിന് നിർണായകം

അടുത്ത ലേഖനം
Show comments