Publish Date: Thu, 31 Mar 2022 (21:34 IST)
Updated Date: Thu, 31 Mar 2022 (21:37 IST)
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ തകര്‍ത്തടിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് നേടി. റോബിന്‍ ഉത്തപ്പ (27 പന്തില്‍ 50), ശിവം ദുബെ (30 പന്തില്‍ 49), മൊയീന്‍ അലി (22 പന്തില്‍ 35) എന്നിവരാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മികച്ച പ്രകടനം കാഴ്ചവെച്ചത്.