Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആവശ്യമുള്ളപ്പോൾ ഞാൻ റൺസ് കണ്ടെത്തും : മോശം ബാറ്റിംഗ് ഫോമിൽ പ്രതികരിച്ച് റുതുരാജ് ഗെയ്‌ക്‌വാദ്‌

കഴിഞ്ഞ സീസണുകളിലെല്ലാം ചെന്നൈയുടെ വിശ്വസ്തനായ ഓപ്പണറായിരുന്ന റുതുരാജിന് ഇത്തവണ പ്രതീക്ഷിച്ച തുടക്കം ലഭിച്ചിട്ടില്ല.

Ruturaj Gaikwad,IPL News, CSK Captain, Cricket News
ചെന്നൈ: ഐപിഎല്‍ 2026 സീസണിലെ തന്റെ ബാറ്റിംഗ് ഫോമിനെച്ചൊല്ലി ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടിയുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗെയ്ക്വാദ്. നിലവില്‍ അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് വെറും 63 റണ്‍സ് മാത്രമാണ് ഗെയ്ക്വാദ് ചെന്നൈ കുപ്പായത്തില്‍ നേടിയിട്ടുള്ളത്. എന്നാല്‍ തന്റെ മോശം ഫോം ആശങ്കപ്പെടുത്തുന്നില്ലെന്നും ടീമിന് ആവശ്യമായ ഘട്ടത്തില്‍ മികച്ച പ്രകടനങ്ങള്‍ തന്നില്‍ നിന്നും വരുമെന്നും റുതുരാജ് വ്യക്തമാക്കി.
 
കഴിഞ്ഞ സീസണുകളിലെല്ലാം ചെന്നൈയുടെ വിശ്വസ്തനായ ഓപ്പണറായിരുന്ന റുതുരാജിന് ഇത്തവണ പ്രതീക്ഷിച്ച തുടക്കം ലഭിച്ചിട്ടില്ല. തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളിലും പരാജയമായതോടെ വലിയ വിമര്‍ശനമാണ് താരത്തിനെതിരെ ഉയരുന്നത്. എന്നാല്‍ ചെന്നൈ വിജയവഴിയില്‍ തിരിച്ചെത്തിയതോടെ ക്യാപ്റ്റനെന്ന നിലയില്‍ റുതുരാജിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ കുറഞ്ഞിട്ടുണ്ട്. മത്സരശേഷം സംസാരിക്കവെ ടീം തുടര്‍ച്ചയായി വിജയിക്കുന്നത് തന്നെ സഹായിക്കുന്നുണ്ടെന്ന് റുതുരാജ് പറഞ്ഞു.
 
കഴിഞ്ഞ മത്സരങ്ങളില്‍ കാര്യമായ റണ്‍സ് നേടാനായിട്ടില്ല. എന്നാല്‍ കഴിഞ്ഞ മത്സരം വിജയിച്ചതോടെ റിലാക്‌സ് ആകാന്‍ പറ്റി. ടീമിന് എന്താണ് ആവശ്യം, സാഹചര്യം എന്താണ് ആവശ്യം എന്നത് നിറവേറ്റാനാണ് ശ്രമിക്കുന്നത്. മാനസികമായി ഞാന്‍ മികച്ച നിലയിലാണ്, മികച്ച പ്രകടനങ്ങള്‍ വഴിയെ വരും. തീര്‍ച്ചയായും സഹതാരങ്ങള്‍ എന്റെ പ്രകടനങ്ങളെ കവര്‍ ചെയ്യുന്നുണ്ട്. എന്റെ അവസരം വരുമ്പോള്‍ ഞാനും മികവിലേക്കുയരും. റുതു പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ ആദ്യ അഞ്ചില്‍ സഞ്ജുവിന്റെ മാസ് എന്‍ട്രി, ഇത്തവണ തൂക്കിയിരിക്കും