Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഡീൽ ഡൺ'; ഹാർദിക് പാണ്ഡ്യ ഇനി ശ്രേയസിന് കീഴിൽ കളിക്കും, അർഷ്ദീപ് മുംബൈയിൽ

Punjab Kings, Hardik Pandya, Hardik Pandya Willing to play for Punjab Kings, Hardik Pandya Punjab Kings, Arshdeep Singh, Hardik Pandya IPL
Hardik Pandya

ഐപിഎലിൽ ക്യാപ്റ്റൻസിയില്ലാതെ കളിക്കാൻ ഹാർദിക് പാണ്ഡ്യ. മുംബൈ ഇന്ത്യൻസ് നായകനായ ഹാർദിക് ട്രേഡിങ്ങിലൂടെ പഞ്ചാബ് കിങ്‌സിലെത്തി. ശ്രേയസ് അയ്യരുടെ കീഴിൽ ഹാർദിക് പഞ്ചാബിൽ കളിക്കും. 
 
പേസർ അർഷ്ദീപ് സിങ്ങിനെയാണ് പഞ്ചാബ് കിങ്‌സ് മുംബൈ ഇന്ത്യൻസിന് ഹാർദിക്കിന് പകരം നൽകിയിരിക്കുന്നത്. ട്രേഡിങ്ങിന് ബിസിസിഐയുടെ അനുമതി ലഭിച്ചു. ഇരു ഫ്രാഞ്ചൈസികളും ഔദ്യോഗികമായി കരാറിൽ ഒപ്പുവെച്ചു. ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാകാം. 
 
തനിക്ക് ക്യാപ്റ്റൻസി ലഭിക്കുമോ എന്ന് പഞ്ചാബ് ഫ്രാഞ്ചൈസിയോട് ഹാർദിക് ചോദിച്ചിരുന്നു. എന്നാൽ നിലവിലെ നായകൻ ശ്രേയസ് അയ്യരെ മാറ്റാൻ പഞ്ചാബ് ആഗ്രഹിക്കുന്നില്ല. ക്യാപ്റ്റൻസി ഇല്ലാതെ കളിക്കാമെങ്കിൽ ട്രേഡിങ്ങുമായി മുന്നോട്ടു പോകാമെന്ന് പഞ്ചാബ് ഉടമകൾ ഹാർദിക്കിനെ അറിയിക്കുകയായിരുന്നു. 
 
നേരത്തെ ഗുജറാത്ത് ടൈറ്റൻസ് നായകനായിരുന്ന ഹാർദിക്കിനെ മുംബൈ സ്വന്തമാക്കിയപ്പോൾ ക്യാപ്റ്റൻസി നൽകിയിരുന്നു. അന്നും ക്യാപ്റ്റൻസി ഉണ്ടെങ്കിൽ മാത്രമേ മുംബൈയിലേക്ക് തിരിച്ചെത്തൂ എന്നായിരുന്നു ഹാർദിക്കിന്റെ നിലപാട്. അങ്ങനെയാണ് രോഹിത് ശർമയെ മാറ്റി ഹാർദിക്കിന് നായകസ്ഥാനം ലഭിച്ചത്. Also Read: 'ഞാൻ ഒന്നും അറിയുന്നില്ല'; പൊട്ടിത്തെറിച്ച് സണ്ണി ജോസഫ്, ഒപ്പം കൂട്ടി വേണുഗോപാൽ

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെവാഗിനെ ഓർമപ്പെടുത്തി ആര്യവീർ വീണ്ടും; യുഎഇയെ 70 റൺസിന് വീഴ്ത്തി ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പ് സെമിയിൽ