Select Your Language

Notifications

webdunia
webdunia
webdunia
webdunia

MS Dhoni: എൽ ക്ലാസിക്കോയ്ക്ക് ധോണിയിറങ്ങും; ഫിറ്റ്‌നെസ് സെറ്റാണ്

ചെന്നൈ സൂപ്പർ കിങ്‌സിന്റെ സൂപ്പർതാരം മഹേന്ദ്രസിങ് ധോണി നാളെ കളിച്ചേക്കും

MS Dhoni 350 sixes in T20,Dhoni completes 350 sixes record,MS Dhoni T20 sixes milestone,CSK captain Dhoni 350 sixes,ടി20യിൽ 350 സിക്സറുകൾ,ധോണി 350 സിക്സറുകളുടെ നാഴികക്കല്ല് ,ധോണി 350 സിക്സറുകൾ,,ധോനി റെക്കോർഡ്
MS Dhoni: ഐപിഎലിലെ എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന ചെന്നൈ സൂപ്പർ കിങ്‌സ് - മുംബൈ ഇന്ത്യൻസ് മത്സരം നാളെ. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ആ സീസണിൽ അത്ര മികച്ച പ്രകടനമല്ല ഇരു ടീമുകളും ഇതുവരെ നടത്തിയിരിക്കുന്നത്. അതിനാൽ തന്നെ നാളെ നടക്കുന്ന കളി ഇരു ടീമുകൾക്കും നിർണായകം. 
 
ചെന്നൈ സൂപ്പർ കിങ്‌സിന്റെ സൂപ്പർതാരം മഹേന്ദ്രസിങ് ധോണി നാളെ കളിച്ചേക്കും. പരുക്കിനെ തുടർന്ന് സീസണിലെ ഇതുവരെയുള്ള കളികളിൽ ധോണി ഇറങ്ങിയിട്ടില്ല. ഫിറ്റ്‌നെസ് വീണ്ടെടുത്ത താരം മുംബൈയ്‌ക്കെതിരായ മത്സരത്തിൽ ചെന്നൈയ്ക്കു വേണ്ടി കളിക്കുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. 
 
' അദ്ദേഹത്തിന്റെ കാര്യത്തിൽ മെഡിക്കൽ സ്റ്റാഫും അദ്ദേഹവും ചേർന്ന് നാളെ കളിക്കു മുൻപ് അന്തിമ തീരുമാനത്തിലെത്തും. അദ്ദേഹം പൂർണമായി ഫിറ്റ്‌നെസ് വീണ്ടെടുത്തെങ്കിൽ ഉറപ്പായും കളിക്കും,' ചെന്നൈ ബൗളിങ് പരിശീലകൻ എറിക് സിമ്മോൺസ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയിക്കാനുള്ള ആ ത്വരയെവിടെ?, ഹൈദരാബാദിനെതിരായ തോൽവിക്ക് പിന്നാലെ കെ എൽ രാഹുലിന് നേരെ വിമർശനം