Devdutt Padikkal: 'സെലക്ടർമാർ ഇത് കാണണം'; വിസ്മയിപ്പിക്കുന്ന മാറ്റവുമായി ദേവ്ദത്ത് പടിക്കൽ

2025 ൽ ആർസിബി ഐപിഎൽ കിരീടം ചൂടിയതിൽ നിർണായക പങ്ക് വഹിച്ച താരമാണ് പടിക്കൽ

WEBDUNIA
ശനി, 25 ഏപ്രില്‍ 2026 (12:07 IST)
Devdutt Padikkal

Devdutt Padikkal: ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു അഞ്ച് വിക്കറ്റിനു ജയിച്ചപ്പോൾ ഏറ്റവും നിർണായകമായ ഒരു ഇന്നിങ്‌സായിരുന്നു ദേവ്ദത്ത് പടിക്കലിന്റേത്. ആർസിബിക്കായി വൺഡൗൺ ബാറ്ററായി ക്രീസിലെത്തിയ പടിക്കൽ 27 പന്തിൽ ആറ് സിക്‌സും രണ്ട് ഫോറും സഹിതം 203.70 സ്‌ട്രൈക് റേറ്റിൽ 55 റൺസാണ് നേടിയത്. 
 
2025 ൽ ആർസിബി ഐപിഎൽ കിരീടം ചൂടിയതിൽ നിർണായക പങ്ക് വഹിച്ച താരമാണ് പടിക്കൽ. 'ബോൾ വിഴുങ്ങി' എന്ന് ക്രിക്കറ്റ് ആരാധകർ പരിഹസിച്ചിടത്തു നിന്ന് ആദ്യബോൾ മുതൽ ആക്രമിച്ചു കളിക്കുന്ന ശൈലിയിലേക്കുള്ള പടിക്കലിന്റെ മാറ്റം ഇന്ത്യൻ സെലക്ടർമാർ ഗൗരവമായി കാണണം. 2024 വരെ പടിക്കൽ 99 ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. സ്‌ട്രൈക് റേറ്റ് വെറും 131.98 ആണ്. ട്വന്റി 20 യിൽ ഏകദിനം കളിക്കുന്നു എന്നതായിരുന്നു പടിക്കലിനെതിരായ പരാതി. 
 
2024 നു ശേഷം 22 ഇന്നിങ്‌സുകളിൽ ദേവ്ദത്ത് പടിക്കലിന്റെ സ്‌ട്രൈക് റേറ്റ് 165.36 ആണ് ! ഈ സീസണിൽ ആകട്ടെ 184.07 സ്‌ട്രൈക് റേറ്റിലാണ് താരം ബാറ്റ് ചെയ്യുന്നത്. ഏഴ് കളികളിൽ നിന്ന് 208 റൺസ് നേടികഴിഞ്ഞു പടിക്കൽ. കഴിഞ്ഞ സീസണിൽ 10 കളികലിൽ നിന്ന് 150.61 സ്‌ട്രൈക് റേറ്റിൽ 247 റൺസെടുത്തു. കഴിഞ്ഞ സീസണിൽ 10 കളികളിൽ നിന്ന് 14 സിക്‌സുകളാണ് നേടിയതെങ്കിൽ ഈ സീസണിൽ ഏഴ് കളികളിൽ നിന്ന് 13 സിക്‌സുകൾ നേടിക്കഴിഞ്ഞു. ആക്രമണകാരിയായ ബാറ്റർ എന്ന നിലയിലേക്കുള്ള പടിക്കലിന്റെ മാറ്റം ഇന്ത്യയുടെ ടി20 ടീമിൽ സ്ഥാനം നൽകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

സഞ്ജു രാജസ്ഥാന്‍ വിട്ടത് ഗോള്‍ഡന്‍ ഡിസിഷന്‍, അല്ലെങ്കില്‍ വൈഭവിന്റെ നിഴലില്‍ ആയേനെ

UCL Semifinals :ചാമ്പ്യൻസ് ലീഗ് സെമി: ആഴ്സണൽ- അത്ലറ്റികോ മാഡ്രിഡ് ആദ്യപാദ പോരാട്ടം സമനിലയിൽ

ഒരോവറിൽ രണ്ട് ബീമറുകൾ എറിഞ്ഞിട്ടും കാർത്തിക് ത്യാഗിയെ വിലക്കിയില്ല, അമ്പയറുടെ തീരുമാനത്തിന് പിന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആൽഫകൾ നിറഞ്ഞ മുംബൈ ടീമിൽ രാജാവാകാൻ ഹാർദ്ദിക്കിനാവില്ല, മുംബൈ തോൽവിയുടെ കാരണം പറഞ്ഞ് സൈമൺ ഡൗൾ

എജ്ജാതി കളി, ദക്ഷിണാഫ്രിക്കൻ ടീമിൽ തിരിച്ചെത്തുമോ?, മറുപടി നൽകി ക്ലാസൻ

ട്രംപ് സമ്മതിച്ചു, അമേരിക്കയിൽ നടക്കുന്ന 2026 ലോകകപ്പിൽ ഇറാൻ കളിക്കും, സ്ഥിരീകരിച്ച് ഇൻഫാൻ്റിനോ

അതെങ്ങനെ ഔട്ടാകും, പാട്ടീധാറിന്റെ പുറത്താകലില്‍ രോഷം പ്രകടിപ്പിച്ച് കോലി, ആര്‍സിബി-ജിടി പോരാട്ടത്തില്‍ നാടകീയ രംഗങ്ങള്‍

Virat Kohli : ഐപിഎല്ലിൽ ഇന്ത്യയിൽ നിന്ന് മാത്രം 8000 റൺസ്, ചരിത്രം കുറിച്ച് വിരാട് കോലി

അടുത്ത ലേഖനം
Show comments