Delhi Capitals: കുല്‍ദീപില്‍ തട്ടി ലഖ്‌നൗ 'ഫ്‌ളാറ്റ്'; ഡല്‍ഹി ക്യാപിറ്റല്‍സിന് 'അടിവാരത്തു' നിന്ന് സ്ഥാനക്കയറ്റം
ആയുഷ് ബദോനി (35 പന്തില്‍ പുറത്താകാതെ 55), കെ.എല്‍.രാഹുല്‍ (22 പന്തില്‍ 39) എന്നിവര്‍ മാത്രമാണ് ലഖ്‌നൗ നിരയില്‍ തിളങ്ങിയത്
Delhi Capitals: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ വിജയിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. ആറ് വിക്കറ്റിനാണ് ഡല്‍ഹി ലഖ്‌നൗവിനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടിയപ്പോള്‍ ഡല്‍ഹി 18.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി. ഡല്‍ഹി സ്പിന്നര്‍ കുല്‍ദീപ് യാദവാണ് കളിയിലെ താരം.
ആയുഷ് ബദോനി (35 പന്തില്‍ പുറത്താകാതെ 55), കെ.എല്‍.രാഹുല്‍ (22 പന്തില്‍ 39) എന്നിവര്‍ മാത്രമാണ് ലഖ്‌നൗ നിരയില്‍ തിളങ്ങിയത്. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവ് ലഖ്‌നൗ ബാറ്റര്‍മാരെ വെള്ളം കുടിപ്പിച്ചു. ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ ജേക് ഫ്രാസര്‍ 35 പന്തില്‍ 55 റണ്‍സ് നേടി ഡല്‍ഹിയുടെ ടോപ് സ്‌കോററായി. നായകന്‍ റിഷഭ് പന്ത് 24 പന്തില്‍ 41 റണ്‍സ് നേടി. ഓപ്പണര്‍ പൃഥ്വി ഷാ 22 പന്തില്‍ 32 റണ്‍സെടുത്തു.
ഈ സീസണിലെ രണ്ടാം ജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്. പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്തു നിന്ന് ഒന്‍പതാം സ്ഥാനത്തേക്ക് കയറാനും ഡല്‍ഹിക്ക് സാധിച്ചു.