Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കോലി തിളങ്ങാത്തത് നേട്ടമായത് സഞ്ജുവിന്, ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പിനായുള്ള മത്സരം മുറുകുന്നു

Sanju Samson,Riyan parag,Kohli

അഭിറാം മനോഹർ

, വെള്ളി, 12 ഏപ്രില്‍ 2024 (21:06 IST)
Sanju Samson,Riyan parag,Kohli
ഐപിഎല്ലിലെ ആദ്യ മത്സരങ്ങളില്‍ തകര്‍ത്തടിച്ച് പിന്നാലെ നിറം മങ്ങുന്നതാണ് പല സീസണുകളായി മലയാളി താരം സഞ്ജു സാംസണിന്റെ രീതി. ഇത്തവണയും ആദ്യ മത്സരത്തില്‍ തിളങ്ങിയ സഞ്ജു പിന്നാലെ വന്ന 2 മത്സരങ്ങളില്‍ നിരാശപ്പെടുത്തിയിരുന്നു. പതിവ് പോലെ ആദ്യ കളികളിലെ പ്രകടനത്തിന് പിന്നാലെ സഞ്ജു നിരാശപ്പെടുത്തുമെന്ന് പറഞ്ഞിരുന്നവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് പിന്നീട് നടന്ന 2 മത്സരങ്ങളില്‍ നടന്നത്. 5 കളികളില്‍ നിന്നും 246 റണ്‍സുമായി ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ നാലാമതാണ് മലയാളി താരം.
 
ഇന്നലെ മുംബൈക്കെതിരായ മത്സരത്തില്‍ കോലി നിരാശപ്പെടുത്തിയതോടെ സഞ്ജുവടക്കമുള്ള താരങ്ങള്‍ക്ക് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കാനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്. 6 കളികളില്‍ നിന്നും 319 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന്‍ താരമായ റിയാന്‍ പരാഗ് 5 കളികളില്‍ നിന്നും 261 റണ്‍സാണ് സ്വന്തമാക്കിയിട്ടുള്ളത്. 6 കളികളില്‍ നിന്നും 255 റണ്‍സുമായി ഗുജറാത്ത് താരമായ ശുഭ്മാന്‍ ഗില്ലാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുള്ളത്. സഞ്ജുവും റിയാന്‍ പരാഗും 5 മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത് എന്നതിനാല്‍ ഇരുവര്‍ക്കും അടുത്ത മത്സരത്തില്‍ മികച്ച പ്രകടനം നടത്താനായാല്‍ ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ സ്ഥാനം മെച്ചപ്പെടുത്താന്‍ സാധിക്കും. ലോകകപ്പ് അടുത്ത സാഹചര്യമായതിനാല്‍ ഐപിഎല്ലിലെ മികച്ച പ്രകടനം ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടാനും സഞ്ജുവിനെ സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

35 വയസ്സിലും ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റേണ്ട ഗതികേട്, ഡഗൗട്ടിൽ നിരാശനായിരിക്കുന്ന കോലിയുടെ മുഖം ഹൃദയം തകർക്കുന്നു