Webdunia - Bharat's app for daily news and videos

Install App

ഈ സീസണിൽ റിങ്കുവിനോളം പോന്ന ഫിനിഷറില്ല: താരത്തെ വാഴ്ത്തി ഇതിഹാസതാരങ്ങൾ

Webdunia
ഞായര്‍, 21 മെയ് 2023 (11:58 IST)
ഐപിഎല്ലില്‍ ഈ സീസണില്‍ മികച്ച പ്രകടനങ്ങള്‍ കൊണ്ട് പല യുവതാരങ്ങളും ഞെട്ടിച്ചിട്ടുണ്ടെങ്കിലും ഈ സീസണ്‍ ഒന്നടങ്കം സ്വന്തമാക്കിയിരിക്കുകയാണ് കൊല്‍ക്കത്തയുടെ യുവതാരം റിങ്കുസിംഗ്. റണ്‍വേട്ടയില്‍ മുന്‍നിരയില്‍ സ്ഥാനമില്ലെങ്കിലും ഐപിഎല്ലിലെ ചില അതിമാനുഷികമായ പ്രകടനങ്ങളാണ് റിങ്കുവിനെ വേറിട്ട് നിര്‍ത്തുന്നത്. പലകുറി ഈ പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ സാധിച്ചതോടെ ഈ ഐപിഎല്ലിന്റെ കണ്ടെത്തലായാണ് റിങ്കുവിനെ ഇതിഹാസതാരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ വിശേഷിപ്പിക്കുന്നത്.
 
ഇന്നലെ ലഖ്‌നൗവിനെതിരായ മത്സരം അവസാന പന്ത് വരെ എത്തിക്കുന്നതില്‍ റിങ്കുവിന്റെ പ്രകടനം ഏറെ നിര്‍ണായകമായിരുന്നു. പ്ലേ ഓഫ് ഉറപ്പിച്ച ആവേശത്തില്‍ പോലും ലഖ്‌നൗ നായകന്‍ ക്രുണാല്‍ പാണ്ഡ്യ റിങ്കുവിനെ ചേര്‍ത്ത് പിടിച്ചത് ആ പോരാട്ടവീര്യത്തിന് നല്‍കിയ ബഹുമാനമായിരുന്നു. ഈ സീസണിലെ മികച്ച ഫിനിഷര്‍ എന്നതിന് ഒറ്റ ഉത്തരമേയുള്ളുവെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സണും മത്സരശേഷം അഭിപ്രായപ്പെട്ടു. ഇത്തരമൊരു ബാറ്റിംഗ് താന്‍ കണ്ടിട്ടില്ലെന്നും അവിശ്വസനീയമായിരുന്നു റിങ്കുവിന്റെ പ്രകടനമെന്നും ലഖ്‌നൗവിന് വേണ്ടി തിളങ്ങിയ സ്പിന്നര്‍ രവി ബിഷ്‌ണോയിയും പറയുന്നു.
 
റിങ്കുവിന്റെ പോരാട്ടവീര്യത്തെ സല്യൂട്ട് ചെയ്യുന്നുവെന്നും ഇത്തരമൊരു പ്രതിഭയെ ലോകം തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ് പറയുന്നു. ഏത് ടീമിനെയും മുള്‍മുനയില്‍ നിര്‍ത്തുന്ന കളിക്കാരന്‍ എന്നായിരുന്നു ലഖ്‌നൗ ടീം റിങ്കുവിനെ വിശേഷിപ്പിച്ചത്. സീസണിലെ 14 മത്സരങ്ങളില്‍ നിന്നും 59.25 ശരാശരിയില്‍ 474 റണ്‍സാണ് റിങ്കു നേടിയിട്ടുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments