Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rajasthan Royals: ഗുജറാത്ത് ബാംഗ്ലൂരിനെ തോല്‍പ്പിക്കേണ്ടത് ഇങ്ങനെ, മുംബൈയും തോല്‍ക്കണം; രാജസ്ഥാന് പ്ലേ ഓഫില്‍ കയറണമെങ്കില്‍ സംഭവിക്കേണ്ടത്

നാലാം സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനും ആറാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിനും ഇനി ഓരോ കളി ശേഷിക്കുന്നുണ്ട്

Rajasthan Royals: ഗുജറാത്ത് ബാംഗ്ലൂരിനെ തോല്‍പ്പിക്കേണ്ടത് ഇങ്ങനെ, മുംബൈയും തോല്‍ക്കണം; രാജസ്ഥാന് പ്ലേ ഓഫില്‍ കയറണമെങ്കില്‍ സംഭവിക്കേണ്ടത്
, ശനി, 20 മെയ് 2023 (08:55 IST)
Rajasthan Royals: പഞ്ചാബിനെതിരായ നിര്‍ണായക മത്സരത്തില്‍ വിജയിച്ച് രണ്ട് പോയിന്റ് സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സിന് ഇപ്പോഴും പ്ലേ ഓഫ് പ്രതീക്ഷകള്‍ ഉണ്ട്. 14 കളികളില്‍ നിന്ന് ഏഴ് ജയത്തോടെ 14 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍ ഇപ്പോള്‍. പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനുള്ള സുവര്‍ണാവസരമാണ് രാജസ്ഥാന് ബാക്കിയുള്ളത്. പക്ഷേ മറ്റു ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിച്ചാണ് ഇതെന്ന് മാത്രം. 
 
നാലാം സ്ഥാനത്തുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനും ആറാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിനും ഇനി ഓരോ കളി ശേഷിക്കുന്നുണ്ട്. ഇരുവര്‍ക്കും രാജസ്ഥാനൊപ്പം 14 പോയിന്റ് തന്നെയാണ് ഉള്ളത്. ശേഷിക്കുന്ന കളികളില്‍ ബാംഗ്ലൂരും മുംബൈയും ജയിച്ചാലും ഇതില്‍ ഏതെങ്കിലും ഒരു ടീം ജയിച്ചാലും രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്താകും. മുംബൈക്ക് സണ്‍റൈസേഴ്സ് ഹൈദരബാദും ബാംഗ്ലൂരിന് ഗുജറാത്ത് ടൈറ്റന്‍സുമാണ് അവസാന മത്സരത്തില്‍ എതിരാളികള്‍. 
 
അതായത് അവസാന മത്സരത്തില്‍ മുംബൈയും ബാംഗ്ലൂരും തോറ്റാല്‍ മാത്രമേ രാജസ്ഥാന് എന്തെങ്കിലും പ്രതീക്ഷയുള്ളൂ. അങ്ങനെ സംഭവിച്ചാല്‍ മാത്രമേ രാജസ്ഥാന് നാലാം സ്ഥാനത്തേക്ക് ഉയരാന്‍ സാധിക്കൂ. 
 
മുംബൈ എങ്ങനെ തോല്‍ക്കണം? 
 
സണ്‍റൈസേഴ്‌സ് ഹൈദരബാദിനോട് മുംബൈ ഏത് വിധേന തോറ്റാലും അത് രാജസ്ഥാന് ഗുണം ചെയ്യും. മുംബൈയുടെ തോല്‍വിയുടെ മാര്‍ജിന്‍ ഒരു തരത്തിലും രാജസ്ഥാനെ സ്വാധീനിക്കില്ല. 
 
ബാംഗ്ലൂര്‍ വെറുതെ തോറ്റാല്‍ പോരാ..! 
 
അതേസമയം ബാംഗ്ലൂര്‍ വെറുതെ തോറ്റാല്‍ പോരാ രാജസ്ഥാന്. നെറ്റ് റണ്‍റേറ്റില്‍ നിലവില്‍ ബാംഗ്ലൂര്‍ രാജസ്ഥാനേക്കാള്‍ മുന്നില്‍ ആയതിനാല്‍ ഒരു വമ്പന്‍ തോല്‍വി തന്നെ വേണം ബാംഗ്ലൂരിന്റെ വഴി അടയ്ക്കാന്‍. അതായത് ഒന്നുകില്‍ പത്ത് റണ്‍സില്‍ കൂടുതല്‍ മാര്‍ജിനില്‍ ഗുജറാത്ത് ജയിക്കുക. അല്ലെങ്കില്‍ ആര്‍സിബിയുടെ സ്‌കോര്‍ ഓരോവര്‍ മുന്‍പെങ്കിലും ഗുജറാത്ത് ചേസ് ചെയ്യുക. ഇത്രയും സംഭവിച്ചാല്‍ ആണ് ബാംഗ്ലൂരിന്റെ നെറ്റ് റണ്‍റേറ്റ് രാജസ്ഥാന്റേതിനേക്കാള്‍ കുറയൂ. 
 
കൊല്‍ക്കത്ത ഒരിക്കലും അങ്ങനെ ജയിക്കരുത് ! 
 
അവസാന മത്സരത്തില്‍ ലഖ്‌നൗവിനെതിരെ കൊല്‍ക്കത്ത ജയിക്കുകയാണെങ്കില്‍ തന്നെ രാജസ്ഥാന്റെ നെറ്റ് റണ്‍റേറ്റിനേക്കാള്‍ മുകളില്‍ പോകരുത്. അതായത് നൂറ് റണ്‍സിന്റെ വിജയം, അല്ലെങ്കില്‍ ലഖ്‌നൗവിന്റെ സ്‌കോര്‍ കൊല്‍ക്കത്ത വെറും എട്ട് ഓവറില്‍ ചേസ് ചെയ്യുക. ഇത് രണ്ടും സംഭവിച്ചാല്‍ മാത്രമേ കൊല്‍ക്കത്തയ്ക്ക് രാജസ്ഥാനേക്കാള്‍ നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താന്‍ സാധിക്കൂ. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rajasthan Royals: സഞ്ജുവിന്റെ രാജസ്ഥാന്‍ പുറത്തായിട്ടില്ല ! പ്ലേ ഓഫില്‍ എത്താന്‍ ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെ