Webdunia - Bharat's app for daily news and videos

Install App

മുംബൈക്കെതിരെ പ്ലെയിംഗ് ഇലവനിൽ ധോനിയും, സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായേക്കും

ജിതിൻരാജ് കെ വി
ബുധന്‍, 22 ഏപ്രില്‍ 2026 (16:14 IST)
മുംബൈ ഇന്ത്യന്‍സിനെതിരെ വരാനിരിക്കുന്ന ഐപിഎല്‍ മത്സരത്തില്‍ ഇതിഹാസ താരം എം എസ് ധോനി ചെന്നൈ ടീമില്‍ തിരിച്ചെത്തിയേക്കും. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പരിക്കേറ്റ ധോനി ചെന്നെയുടെ ആദ്യ മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. യുവതാരം ആയുഷ് മാത്രെയ്ക്ക് കൂടി പരിക്കേറ്റതോടെ വലിയ പ്രതിസന്ധിയിലാണ് ചെന്നൈ. ഐപിഎല്ലില്‍ ഇതുവരെ 4 പോയിന്റുകളാണ് ചെന്നൈയ്ക്കുള്ളത്.
 
കഴിഞ്ഞ ദിവസം ധോനി നെറ്റ്‌സില്‍ ബാറ്റിംഗ്, കീപ്പിംഗ് പരിശീലനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. മാറ്റ് ഹെന്റി, ജാമി ഓവര്‍ട്ടണ്‍ എന്നിവരെയാണ് ധോനി നെറ്റ്‌സില്‍ നേരിട്ടത്. ധോനി നെറ്റ്‌സില്‍ കീപ്പിങ് ചെയ്യുന്ന പതിവില്ലെന്നും അതിനാല്‍ നെറ്റ്‌സില്‍ താരം പരിശീലനം നടത്തിയത് മുഴുവന്‍ സമയ കീപ്പറായി ധോനി കളിക്കുമെന്ന സൂചനയാണ് നല്‍കുന്നതെന്നും മുന്‍ ചെന്നൈ താരമായ ആര്‍ അശ്വിനാണ് വ്യക്തമാക്കിയത്.
 
ബൗളിങ്ങില്‍ അന്‍ഷുല്‍ കംബോജ്, ജാമി ഓവര്‍ട്ടണ്‍, നൂര്‍ അഹമ്മദ് എന്നീ താരങ്ങള്‍ മികച്ച പ്രകടനങ്ങള്‍ നടത്തുമ്പോള്‍ ഓപ്പണിങ്ങിലെയും മധ്യനിരയിലെയും മോശം പ്രകടനങ്ങളാണ് ചെന്നൈയെ ബാധിക്കുന്നത്. ഫോമിലായിരുന്ന ആയുഷ് മാത്രെ പുറത്തായതോടെ വലിയ പ്രതിസന്ധിയിലാണ് ചെന്നൈ. അതേസമയം കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്തിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് മുംബൈ, ബൗളിങ്ങില്‍ താളം കണ്ടെത്താനായി എന്നതാണ് മുംബൈയ്ക്ക് ആശ്വാസമാകുന്ന പ്രധാനഘടകം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സായ് സുദർശനും പരിക്ക്!, ഇത് ഇന്ത്യൻ ക്രിക്കറ്റ് ടീമോ അതോ ആശുപത്രി വാർഡോ? പരിക്കിൽ വലഞ്ഞ് ടീം ഇന്ത്യ

രോഹിത്തിന്റെ കാര്യത്തില്‍ എന്താണ് തീരുമാനം?, ഓരോ സീരീസിലും ടെസ്റ്റ് പാസാകുന്ന പതിവ് ഇനി പറ്റില്ല : ആകാശ് ചോപ്ര

അവന് ശരിക്കും 15 ആണോ പ്രായം?, ഇന്ത്യയ്ക്ക് പുറത്ത് വൈഭവിന്റെ പ്രായത്തെ പറ്റി ഇപ്പോഴും സംശയങ്ങളുണ്ടെന്ന് ബ്രെറ്റ് ലീ

തുടർച്ചയായ മൂന്നാം ലോകകപ്പിലും നേരിട്ട് യോഗ്യതയില്ല,വെസ്റ്റിൻഡീസിന് ഇനി ക്വാളിഫയർ പരീക്ഷ

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര: ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി, പരിക്കേറ്റ സായ് സുദർശൻ പുറത്ത്, പകരക്കാരനെ ഉടൻ പ്രഖ്യാപിക്കും

അടുത്ത ലേഖനം
Show comments