Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎൽ സംപ്രേക്ഷണാവകാശത്തിൽ നിന്ന് ആമസോൺ പിന്മാറി

ഐപിഎൽ
ഐപിഎൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കാനുള്ള ശ്രമത്തിൽ നിന്ന് ഒടിടി ഭീമന്മാരായ ആമസോൺ പിന്മാറി. ഇന്നലെയായിരുന്നു സംപ്രേക്ഷണാവകാശത്തിനായുള്ള ടെക്നിക്കൽ ബിഡ് സമർപ്പിക്കാനുള്ള അവസാനതീയതി. ഈ മാസം 12,13 തീയതികളിൽ ഒന്നിലായിരിക്കും ഇ ലേലം നടക്കുക.
 
പത്ത് കമ്പനികളാണ് സ്ട്രീമിംഗ്, ടെലിവിഷന്‍ സംപ്രേഷണം സ്വന്തമാക്കാനായി ഇപ്പോള്‍ രംഗത്തുള്ളത്. ഇതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം 18,ഡിസ്‌നി ഹോട്ട്സ്റ്റാർ,സ്റ്റാർ ഗ്രൂപ്പ്,സീ ടിവി,സോണി എന്നിവരാണ് മുൻ നിരയിലുള്ളത്. ഇതിൽ റിലയൻസ് ലേലം പിടിക്കാനാണ് സാധ്യതയേറെയും. 2023-2027 വര്ഷങ്ങളിലേക്കുള്ള ടെലിവിഷൻ,ഡിജിറ്റൽ സംപ്രേക്ഷണാവകാശത്തിന് വേണ്ടിയാണ് ലേലം. നിലവിൽ 74 ഐപിഎൽ മത്സരങ്ങളാണ് ഒരു സീസണിൽ ഉള്ളത്. എന്നാൽ ഇത് ഭാവിയിൽ 94 ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎൽ സംപ്രേക്ഷണത്തിനായി കൊമ്പുകോർത്ത് ആമസോണും റിലയൻസും, സംപ്രേക്ഷണാവകാശത്തിന് മുന്നോട്ട് വെയ്ക്കുന്നത് വൻ തുക