Publish Date: Thu, 05 Apr 2018 (17:09 IST)
Updated Date: Thu, 05 Apr 2018 (17:11 IST)
പ്രൊഫഷണല്‍ ക്രിക്കറ്റിനോട് ബൈ പറഞ്ഞ വീരേന്ദര്‍ സെവാഗ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനായി ക്രീസില്‍ എത്തും. ഓസ്‌ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ചിന് പകരക്കാരനായിട്ടാണ് വീരു എത്തുന്നത്.
ഏപ്രില്‍ എട്ടി ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് എതിരേയാണ് പഞ്ചാബിന്റെ ആദ്യ മത്സരം. ഈ മത്സരത്തിലാണ് പഞ്ചാബിന്റെ ഓപ്പണറായി സെവാഗ് കളിക്കുക. ടീം അധികൃതരുടെ തീരുമാനത്തിന് അദ്ദേഹം സമ്മതം മൂളുകയായിരുന്നു.
വിവാഹം കാരണമാണ് ആരോണ്‍ ഫിഞ്ച് ആദ്യ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഓസീസ് താരമെത്തും. ഫിഞ്ചിന് പകരം സെവാഗ് കളിക്കുമെന്ന വാര്‍ത്ത ആരാധകരില്‍ ആശങ്കയുണ്ടാക്കിയെങ്കിലും പഞ്ചാബിന്റെ ട്വീറ്റ് യുവ്‌രാജ് സിംഗ് റീ ട്വീറ്റ് ചെയ്തതോടെയാണ് കാര്യത്തില്‍ വ്യക്തത വന്നത്.
സെവാഗിന്റെ രണ്ടാം ഇന്നിംഗ്‌സിനായി താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ചെന്നും യുവ്‌രാജ് ട്വീറ്റ് ചെയ്തു.