Webdunia - Bharat's app for daily news and videos

Install App

ആരാധകര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല; ബാംഗ്ലൂരിനെ രക്ഷിക്കാന്‍ അവരുടെ സൂപ്പര്‍ ഹീറോയെത്തുന്നു - ഡിവില്ലിയേഴ്‌സിന് സന്തോഷിക്കാം

ബാംഗ്ലൂരിനെ രക്ഷിക്കാന്‍ അവരുടെ സൂപ്പര്‍ ഹീറോയെത്തുന്നു

Webdunia
ചൊവ്വ, 11 ഏപ്രില്‍ 2017 (16:50 IST)
സൂപ്പര്‍ താരങ്ങളുടെ നീണ്ട നിരയാണ് ബംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ വ്യത്യസ്ഥമാക്കുന്നത്. എന്നാല്‍ ഇത്തവണത്തെ ഐ പി എല്‍ സീസണില്‍ താരങ്ങളെല്ലാം പരുക്കിന്റെ പിടിയിലായതോടെ ആരാധകര്‍ നിരാശയിലായി.

എന്നാല്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏപ്രില്‍ 14ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കളിക്കുമെന്ന വിരാട് കോഹ്‌ലിയുടെ പ്രഖ്യാപനമാണ് ആരാധകരെ സന്തോഷിപ്പിച്ചത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് കോഹ്‌ലി തന്റെ മടങ്ങിവരവ് വാര്‍ത്ത പുറത്തു വിട്ടത്. വെയ്റ്റ് എടുക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. കളിക്കളത്തിലേക്ക് മടങ്ങിവരാന്‍ കാത്തിരിക്കാന്‍ ഇനിയും വയ്യ എന്ന് പ്രഖ്യാപിച്ചാണ് കോഹ്‌ലി തിരിച്ചുവരവ് തീയതി പ്രഖ്യാപിച്ചത്.

കോഹ്‌ലിയുടെ അഭാവത്തില്‍ വാട്‌സണാണ് ബാംഗ്ലൂരിനെ നയിക്കുന്നത്. ടീം രണ്ട് മത്സരം തോല്‍ക്കുകയും ഒന്നില്‍ ജയിക്കുകയും ചെയ്‌തു. ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് പരുക്ക് മാറി തിരിച്ചെത്തിയത് ആരാധകരെ സന്തോഷിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കോഹ്‌ലിയും ടീമിലേക്ക് മടങ്ങിയെത്തുന്നതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍.

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments