Webdunia - Bharat's app for daily news and videos

Install App

IPL 10: മൂന്നാം ഐപിഎൽ കിരീട നേട്ടത്തില്‍ മുംബൈ ഇന്ത്യൻസ്; ആവേശക്കളിയിൽ പുനെയെ തോൽപിച്ചത് ഒരു റണ്ണിന്

പുനെയെ ഒരു റണ്ണിനു തോൽപ്പിച്ച് മുംബൈയ്ക്ക് കിരീടം

Webdunia
തിങ്കള്‍, 22 മെയ് 2017 (07:42 IST)
അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന ഫൈനലിൽ മുംബൈ ഇന്ത്യൻസിന് വിജയം. പുണെ സൂപ്പർ ജയന്റിനെ ഒരു റണ്ണിനു വീഴ്ത്തിയാണ് മുംബൈ ഇന്ത്യൻസ് ഐപി‌എല്‍ കിരീടത്തില്‍ മുത്തമിട്ടത്. ഐപിഎൽ ചരിത്രത്തിൽ മുംബൈയുടെ മൂന്നാമത്തെ കിരീടവും ഈ പത്താം സീസണിൽ പുനെയ്ക്കെതിരെ മുംബൈയുടെ ആദ്യ വിജയവുമാണിത്. 
 
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് വെറും 129 റൺസ് മാത്രമെ എടുക്കാന്‍ സാധിച്ചുള്ളൂ.  കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായ അവർ ഒരു ഘട്ടത്തിൽ 100 റണ്‍സ് പോലും എടുക്കില്ലെന്നാണ് തോന്നിച്ചത്. എന്നാൽ എട്ടാം വിക്കറ്റിൽ ക്രുനാൻ പാണ്ഡ്യയും മിച്ചൽ ജോൺസനും ചേർന്നാണ് അവരെ ഈ സ്കോറിൽ എത്തിച്ചത്. 47 റൺസെടുത്ത ക്രനാൽ പാണ്ഡ്യയാണ് മുംബൈയുടെ ടോപ് സ്കോററും മാൻ ഓഫ് ദ മാച്ചും. 
 
എന്നാല്‍ താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന പുനെയെ തുടക്കം മുതല്‍ക്കു തന്നെ വരുതിയില്‍ നിർത്താൻ മുംബൈ ബൗളർമാർക്ക് സാധിച്ചു. രഹാനെയും സ്റ്റീവ് സ്മിത്തും പിടിച്ചുനിന്നെങ്കിലും അതിവേഗം സ്കോർ ഉയത്താൻ കഴിഞ്ഞില്ല. അവസാന ഓവറുകളിൽ സ്മിത്തിനെയും ധോണിയെയും പുറത്താക്കിയാണ് മുംബൈ വിജയം പിടിച്ചെടുത്തത്. അവസാന പന്തിൽ നാല് റൺസ് വേണ്ടിയിരുന്ന പുനെയ്ക്ക് രണ്ട് റൺസെടുക്കാനെ സാധിച്ചുള്ളൂ. 

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments