Webdunia - Bharat's app for daily news and videos

Install App

ഫുള്‍ടൈം പോണ്‍ സൈറ്റുകളില്‍, താല്‍പ്പര്യം കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ - ഇന്ത്യന്‍ പൈലറ്റിനെ എഫ്ബിഐ കയ്യോടെ പിടികൂടി നാടുകടത്തി

Webdunia
ശനി, 9 മാര്‍ച്ച് 2019 (12:51 IST)
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗൺലോഡ് ചെയ്‌ത് കണ്ട ഇന്ത്യൻ പൈലറ്റിനെ യുഎസ് നാടുകടത്തി. പാസ്‌പോര്‍ട്ട് കണ്ടുകെട്ടിയതിന് പിന്നാലെ ഇയാളുടെ വീസ റദ്ദാക്കി ഡൽഹിക്കുള്ള വിമാനത്തിൽ കയറ്റിവിടുകയും ചെയ്തു. പൈലറ്റിന്റെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായില്ല.

കഴിഞ്ഞ രണ്ട് മാസത്തെ പരിശോധനകള്‍ക്ക് ശേഷമണ് മുംബൈ സ്വദേശിയായ പൈലറ്റിനെ അറസ്‌റ്റ് ചെയ്‌തത്. ഇന്ത്യൻ വിമാനക്കമ്പനിയുടെ ന്യൂഡൽഹിയിൽ നിന്നുള്ള വിമാനം തിങ്കളാഴ്ച സാൻഫ്രാൻസിസ്കോയിൽ ഇറങ്ങിയതിന് പിന്നാലെയായിരുന്നു അറസ്‌റ്റ്.

യാത്രക്കാരുടെ മുന്നിലൂടെ കൈവിലങ്ങ് അണിയിച്ചാണ് പൈലറ്റിനെ വിമാനത്താവളത്തില്‍ നിന്നും പൊലീസ് പുറത്തെത്തിച്ചത്.

അമേരിക്കയിലെ ഹോട്ടലില്‍ താമസിക്കുന്ന സമയത്ത് പൈലറ്റ് കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീലചിത്രങ്ങൾ കാണുന്നതായി എഫ്ബിഐ കണ്ടെത്തുകയായിരുന്നു. ഹോട്ടലിലെ ഇന്റര്‍നെറ്റ് സെര്‍വറില്‍  നടത്തിയ പരിശോധനയില്‍ ഇയാള്‍ സന്ദര്‍ശിച്ച സൈറ്റുകള്‍ ഏതെല്ലാം എന്ന് വ്യക്തമായി. രണ്ടു മാസമായി രഹസ്യമായി അന്വേഷണം തുടരുകയായിരുന്നു.

തെളിവുകൾ ലഭിച്ചതോടെ പൈലറ്റിനെ എഫ് ബി ഐ അറസ്‌റ്റ് ചെയ്യുകയായിരുന്നു. കണ്ടെത്തിയ തെളിവുകളുടെ പകര്‍പ്പ് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈമാറി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം